വളരെ മികച്ച ഒരു ചിത്രം എന്നു തന്നെ പറയാം.കഥ,തിരക്കഥ, സംവിധാനം, അഭിനയം എല്ലാം ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു
സ്വാതന്ത്ര്യം ലഭിച്ചിട്ടു 72 വർഷം ആയിട്ടും നീചമായ ജാതി വ്യവസ്ഥ ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നു എന്ന വസ്തുത ഞെട്ടിപിക്കുന്നു. ഒരു ക്രൈം ത്രില്ലെറിന്റെ പുറം ചട്ടയിൽ വളരെ വിദഗ്ധമായി നെയ്തെടുത്തിരിക്കുന്നു സമൂഹത്തിനൊടുള്ള ഈ സന്ദേശം.
വളരെ ചടുലമായും കൃത്യതയോടും കൂടി കഥ പറഞ്ഞിരിക്കുന്നു. പൂർണതയിൽ കുളിച്ചു നിൽക്കുന്ന ഒരു ചലച്ചിത്രം തന്നെ ആർട്ടിക്കിൾ 15.