എം ടി വാസുദേവൻ നായർ എഴുതി പവിത്രൻ സംവിധാനം ചെയ്ത് മമ്മൂട്ടി, സുകുമാരൻ, പാർവ്വതി, സുപര്ണ എന്നിവർ അഭിനയിച്ച ചിത്രമാണ് ഉത്തരം. ഒരു മരണത്തിന്റെ പിന്നാമ്പുറം അന്വേഷിക്കുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകനിൽ ആകാംക്ഷ നിറക്കുന്നതാണ്. എം ടി യുടെ കെട്ടുറപ്പുള്ള കഥയെ മികച്ച ഒരു ചിത്രമാക്കി മാറ്റിയിട്ടുണ്ട് പവിത്രൻ. 1989 ൽ റിലീസ് ചെയ്ത ചിത്രം ഇന്നും മികച്ച ആസ്വാദനം പ്രേക്ഷകന് നൽകുന്നു.