സിനിമകളിൽ ഒരു വസ്തുവിന്റെ വരവ് ആഘോഷമാക്കുന്ന കാഴ്ച വിരളമാണ്.. ഇവിടെ പത്മിനി എന്ന കാറിന്റെ സാന്നിധ്യമാണ് ചുറ്റുമുള്ള മനുഷ്യ മനസ്സുകളുടെ വികാരങ്ങളെ പ്രകടിപ്പിക്കുന്നത്.. പത്മിനിക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ ഹൃദയനാദം പശ്ചാത്തലമായി നല്കിക്കൊണ്ട് അരുൺ കുമാർ പ്രേക്ഷകരോട് സംവധിക്കുന്നതും ഇതു തന്നെ.. ഒരു ഷോർട്ട് ഫിലിം ഫീച്ചറാക്കുമ്പോൾ പഴി കേൾക്കുന്നത് സ്വാഭാവികമാണ്.. നീട്ടി വലിച്ച് ഒരു പരുവമാക്കിയെന്നാണ് പൊതുവെയുള്ള ആരോപണം.. ഇവിടെയും അങ്ങനെ വിലപിക്കുന്നവരുണ്ടാവാം.. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം തുടക്കം മുതൽ ഒടുക്കം വരെ നന്നായി ആസ്വദിക്കാൻ സാധിച്ചു..
മികച്ചൊരു സിനിമ അനുഭവം !!