അമുദവന്റെയും പാപ്പയുടെയും ഹൃദയഹാരിയായ ജീവിതം വരച്ച് പ്രേക്ഷകരെ അത്ഭുത പ്പെടുത്തി, 'പേരൻപി'ൽ രാം എന്ന പ്രതിഭ . പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം ഒരച്ഛൻ മകളെന്ന ബന്ധത്തിൽ പ്രതിഫലിക്കുന്ന് കാണാം .സമീപ കാലത്തോന്നും തന്നെ മമ്മൂട്ടി എന്ന മഹാനടനു ഇത്രയും വെല്ലുവിളികൾ ഉയർത്തിയ കഥാപാത്രം ഉണ്ടോയെന്ന് തന്നെ സംശയമാണ്.മകൾക്ക് അമ്മയിൽ നിന്ന് ലഭിക്കേണ്ട കരുതലും, പരിചരണവും ഒരച്ഛനെന്ന പരിമിതയിൽ നിന്നു കൊണ്ട് അമുദവൻ പാപ്പയക്കു നൽകുന്നതായ് കാണാം.'പെരൻപ്' എന്ന പേര് തികച്ചും അന്വർത്ഥമാക്കും വിധം മകളോടുള്ള അമുദവന്റെ കലവറയില്ലാത്ത നിസ്വാർത്ഥ സ്നേഹം മനോഹരമായി അഭ്രപാളിയിൽ എത്തിക്കുന്നതിൽ രാം എന്ന സംവിധായകൻ നൂറുശതമാനം വിജയച്ചു ,ഇത് തീർച്ചയായും പ്രശംസനീയമാണ്.സാമൂഹിക വ്യവസ്ഥിതികളെ വെല്ലുവിളിച്ചകൊണ്ട് ഇതുവരെ ഒരച്ഛനും സഞ്ചരിക്കാത്ത വഴികളിലൂടെ മകളുടെ സന്തോഷത്തിനും,അതിജീവനത്തിനും വേണ്ടി തന്റെ ദുർവിധിയെ പഴിക്കാതെ സഞ്ചരിച്ച് ഒരു മാതൃക ആവുകയാണ് അമുദവൻ എന്ന പച്ചയായ മനുഷ്യൻ.ജിവിത യത്ഥാർത്യ ത്തിന്റെ നെർ കാഴ്ച്ചകളാണ് ചിത്രതിൽ പ്രക്ഷക മനസുകളെ കാത്ത് ഇരിക്കുന്നത്. സാധനയുടെ 'പാപ്പ' അഭിനയമികവിൽ പ്രേക്ഷകർക്ക് ഒരെ സമയം അത്ഭുതവും നൊമ്പരവും സമ്മാനിക്കുന്നു.യുവന് ശങ്കര്‍ രാജയുടെ പശ്ചാത്തല സംഗീതം തികച്ചും കഥയുടെ സ്വാഭാവികതയക്ക് ഉതകുന്നതാണ് .പെൺ മക്കളെ സ്നേഹിക്കുന്ന എതോരച്ഛനും തീർച്ചയായും കണ്ടിരിക്കേണ്ട നൻമ്മയുള്ള ഒരു ചിത്രം , ...തീർത്തും അഭിനന്ദനീയം ...Rahul dev varma