ടോപ് സിങ്ങർ എന്ന സംഗീത പരിപാടി ജനങ്ങൾ ഇഷ്ടപ്പെടാൻ കാരണങ്ങൾ പലതുണ്ട്...അതിൽ പ്രധാനം വിധി കർത്താക്കളുടെ നല്ല രീതിയിലുള്ള ഇടപെടൽ ആണ്. രണ്ടാമതായി കുട്ടികളുടെ പാടാനുള്ള കഴിവുകളും . പല ചാനലുകളിലും മ്യൂസിക് റിയാലിറ്റി ഷോ വന്നിട്ടുണ്ടെങ്കിലും അതൊന്നും കാണാത്തവരും ഈ പരിപാടി കാണുന്നുണ്ട്. കുട്ടികളെ അപമാനിക്കാതെ അവരോടൊപ്പം നിന്നുകൊണ്ട് ഈ പരിപാടി ഗംഭീരമാക്കുന്നതിൽ ജഡ്ജസിനെ എത്ര അനുമോദിച്ചാലും കൂടുതലാവില്ല. അക്കൂട്ടത്തിൽ ഒരു കാര്യം കൂടി പറയട്ടെ ...കുട്ടികളെ ഒരുപാട് പുകഴ്ത്തുന്നതും , സ്റ്റേജിലേക്ക് ജഡ്ജസ് കയറി പോയി അവരെ പിന്നെയും പുകഴ്ത്തുന്നതും ആദ്യമൊക്കെ ഒരു രസമായിരുന്നു..പക്ഷെ ഇപ്പോൾ അത് വളരെ ബോറാകുന്നു (അധികമായാൽ അമൃതും വിഷം) ..അതുപോലെ "ഉമ്മ" വയ്പ്പ് കലാപരിപാടി ഒഴിവാക്കുന്നത് നല്ലതായിരിക്കും...ഒരു കുട്ടിയുടെയും അച്ഛനും അമ്മയും അത് ഇഷ്ടപ്പെടുന്നുണ്ടാവില്ല..അവർ പറയുന്നില്ല എന്ന് മാത്രം...ഒരുപാട് രോഗങ്ങളും മേക്കപ്പ് സാധനങ്ങളുടെ അതിപ്രസരവും എല്ലാം ആ കുട്ടികളെ ബാധിക്കും എന്നത് മറന്നു പോകരുത്....ആദ്യകാലത്തെ എപ്പിസോഡുകൾ പോലെ ബോറടിപ്പിക്കാതെ ഇനിയും ഈ പരിപാടി മുന്നോട്ടു പോകുവാൻ ദൈവത്തോട് പ്രാർഥിക്കുന്നു.