പഴയ നിപയോളം തീവ്രതയില്ല ഇത്തവണ എന്നതാണ് പടം കണ്ടിറങ്ങുബോൾ തോന്നിയ ഏക ആശ്വാസം... തിരക്കുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് പശ്ചാത്തലത്തിൽ തുടങ്ങുന്ന കഥ അവിടുത്തെ ഡോക്ടർമാരും നഴ്സ്മാരും ഒന്നിരിക്കാൻ പോലും ആവാതെ ഇടതടവില്ലാതെ പണിയെടുക്കുന്ന കുറേയേറെപ്പേർ.....
കേട്ട് പരിചയമില്ലാത്ത ഒരു രോഗത്തിന്റെ ഭീകരതയെ അതുണ്ടാക്കിയ പ്രശ്നങ്ങളെ ബുദ്ധിമുട്ടുകളെ എല്ലാം ഒപ്പിയെടുത്ത ഒരു ചിത്രം... നീണ്ട താരനിരയെ സംയോജിപ്പിച്ചു ഓരോ കഥാപാത്രങ്ങളെയും കഥകളെയും കൂട്ടിയോജിപ്പിച്ച മുഹ്സിൻ പരാരി ഷറഫു, സുഹാസ് എന്ന തിരക്കഥാകൃത്തുക്കളുടെ ബ്രില്ലിയൻസിനെ അഭിനന്ദിക്കാതെ വയ്യ .. അത് മനോഹരമായി മെനഞ്ഞെടുത്ത ആഷിഖ് അബുവെന്ന സംവിധയകനും രേവതി, റിമ, പാർവതി,മഡോണ, പൂർണിമ,രമ്യ നമ്പീശൻ കുഞ്ചാക്കോ ബോബൻ, സൗബിൻ, ടോവിനോ, റഹ്മാൻ, ഇന്ദ്രൻസ്, ഇന്ദ്രജിത്ത് , ആസിഫ് അലി ശ്രീനാഥ് ഭാസി, ജോജു,ഷറഫുദ്ധീൻ തുടങ്ങിയ താര നിരയും ചേർന്നപ്പോൾ കലാമൂല്യം ഉള്ള വൈറസ് എന്ന സിനിമ ആയി...
ആസിഫ് അലി എന്ന നടൻ എന്നെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുന്നു...
ശ്രീനാഥ് ഭാസിയിൽ ഇതുവരെ കാണാത്ത ഒരു ഇരുത്തം വന്ന നടനെ കാണാനായി..
ഒരുപാടു കാലത്തിനു ശേഷം പൂർണിമ ഇന്ദ്രജിത്തിനെ ബിഗ്സ്ക്രീനിൽ കണ്ട സന്തോഷം...
റിമ കല്ലിങ്കലിന്റെ ശക്തമായ തിരിച്ചു വരവ്... ഇവയൊക്കെ സിനിമയെ ഇഷ്ടപ്പെടാനുള്ള മറ്റു ചില കാരണങ്ങൾ...
കൂടുതൽ ഒന്നും പറയുന്നില്ല ഒറ്റ വാക്കിൽ പറഞ്ഞാൽ മനുഷ്യ ജീവിതത്തിന്റെ നേർ രേഖയാണ് ഈ ചിത്രം.... അതിനോടൊപ്പം മലയാള സിനിമയുടെ സുവർണകാലം തിരികെ വന്നതുപോലെ വീണ്ടും തോന്നിപ്പിക്കുന്ന സൃഷ്ടി...
....അഞ്ജലി കൃഷ്ണ....