മാര്‍ഗ്ഗംകളി... ഒരു മാര്‍ഗ്ഗവും ഇല്ലാതെ കളിച്ച കളി. Caption വളരെ സത്യം ആണ്. Producer ഒരു മാര്‍ഗവും ഇല്ലാതെ കളിച്ച കളി ആണ്. മുടക്കിയ കാശ് കിട്ടിയാല്‍ ലാഭം.
അവധിക്ക് നാട്ടില്‍ വന്നിട്ട് തീയേറ്ററിൽ പോയി പടം കാണുന്ന nostu അനുഭവിക്കാന്‍ ഒരു നല്ല പടം കാത്തിരുന്ന് മടുത്ത് അവസാനം തല വെച്ചു കൊടുത്തത് ഇതിന്. ശെരിയാണ്, ഞാനും ഒരു മാര്‍ഗവും ഇല്ലാതെ കളിച്ച കളി ആണ്. എന്നിട്ട് എന്ത് ആയി?
തുടക്കം മുതൽ കോമഡി പൂരം, ചിരി പടക്കം എന്നൊക്കെ ആയിരുന്നു പരസ്യങ്ങള്‍. പക്ഷേ മരുന്നിന് പോയിട്ട് മൂക്കില്‍ പൊടിക്ക് പോലും പറ്റുന്ന ഒരു നല്ല കോമഡി scene ഇല്ല.
പിന്നെ ഉള്‍ക്കൊള്ളിച്ച എല്ലാ അഭിനേതാക്കള്‍ക്കും വളരെ കഷ്ടപ്പെട്ട് ഒരു logic ക്കും ഇല്ലാത്ത ഓരോ ഫ്ലാഷ് ബാക്ക്.
എന്തിന് നിങ്ങൾ ഇത്തരം സിനിമകൾ ചെയ്യുന്നു?