”ഉയരേ”എന്ന സിനിമ കണ്ടു.മികച്ച സിനിമ.അടുത്തിടെ ഞാൻ തീയേറ്ററിൽ പോയി കണ്ട സിനിമകളിൽ വച്ച് ഏറ്റവും മികച്ച സിനിമ എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. മാത്രമല്ല, സാൾട്ട് ആൻഡ് പെപ്പറിനു ശേഷം ആസിഫ് അലിയുടെ ഒരു നല്ല കഥാപാത്രം കാണുന്നത് ഇവിടെയാണ്.ടോവിനോ തോമസ് തന്റെ കഥാപാത്രത്തോട് അങ്ങേയറ്റം നീതിപുലർത്തി. നന്നായി അഭിനയിച്ചു. പാർവതി പിന്നെ പറയേണ്ടതില്ലല്ലോ. അപാര പെർഫോർമ്മർ ആണ്.. മികച്ച അഭിനയം. ഈ മൂന്നുപേരും മത്സരിച്ചഭിനയിച്ചപ്പോൾ തൊട്ടടുത്തുതന്നെ കട്ട സപ്പോർട്ടുമായി സിദ്ദിഖ് ഉണ്ടായിരുന്നു.
ആദ്യാവസാനം ത്രില്ല് ആണു. നമ്മളെ പിടിച്ചിരുത്തുന്ന ഒരു മാസ്മരിക സിനിമ. ഇന്റർവൽ ആയപ്പോൾ സമയം പോയ വേഗതയേ ഓർത്തു. അത്രക്ക് ലയിച്ചുപോകും..
രണ്ടാം പകുതി ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന സിനിമ ചിലവാക്കിയ പണത്തിന്റെ മൂല്യത്തിന്റെ നാലിരട്ടി നമുക്ക് തിരിച്ചുതരും... ഉറപ്പ്....