The movie Iblis takes the viewers to a mystic world. It is a wonderful experimental movie. Must watchable movie for those who loves fantasy movie.
മലയാള സിനിമ ഇൻഡസ്ട്രിയിൽ നിന്നും അധികമൊന്നും ഫാന്റസി സിനിമകൾ ഉണ്ടായിട്ടില്ല. മാസ്സ്-മസാല സിനിമകൾക്കു പിന്നാലെ പോകുമ്പോൾ ഇത്തരത്തിലുള്ള നല്ല പുതുമയുള്ള സിനിമകളെ കൂടെ പ്രോത്സാഹിപ്പിക്കുക.ഹോളിവുഡിൽ നിന്നും മറ്റുമുള്ള ഇത്തരത്തിലുള്ള സിനിമകളെ നല്ല രീതിയിൽ സ്വീകരിക്കുകയും മലയാളത്തിലും ഇത്തരം സിനിമകൾ വേണം എന്ന് പറയുകയും ചെയ്യുമെങ്കിലും ഇത്തരത്തിലുള്ള സിനിമകളെ വിജയിപ്പിക്കുന്നില്ല എന്നത് വാസ്തവം.
വളരെ മികച്ച രീതിയിൽ തന്നെ കഥ പറയുന്നതിനും അത് മികച്ച രീതിയിൽ ചിത്രീകരിക്കുന്നതിനും സംവിധായകന് കഴിഞ്ഞു. എല്ല താരങ്ങളും മികച്ച രീതിയിൽ അവരവരുടെ റോൾ നന്നായി കൈകാര്യം ചെയ്തു. വളരെ മികച്ച രീതിയിലും വ്യത്യസ്തമായിട്ടും സിനിമ ചിത്രീകരിക്കുന്നതിലും വിജയിച്ചു.
ഫാന്റസി മൂവി ഇഷ്ടപ്പെടുന്നവരും പുതുമ ഇഷ്ടപ്പെടുന്നവരും കണ്ടിരിക്കേണ്ട ഒരു സിനിമ.. 👌👌
My rating : 7.3 / 10