I'm sorry... I didn't watch it in theatres
ഇതുപോലത്തെ ചിത്രങ്ങൾ മലയാളത്തിൽ അധികം കണ്ടിട്ടില്ല. വളരെ നല്ലൊരു കഥ. അവസാനം വരെ സസ്പെൻസ് നിലനിർത്തിക്കൊണ്ട് നമ്മെ ത്രില്ലടിപ്പിക്കുന്ന ചിത്രം. വളരെ സിമ്പിൾ ആയിട് എടുത്തിരിക്കുന്നു. ഇപ്പൊൾ ഇറങ്ങിയിരുന്നുവെങ്കിൽ അർഹിച്ച അംഗീകാരം കിട്ടുമായിരുന്നു എന്ന് തോന്നുന്നു. വിനായകന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതി നന്നായി . അപർണ, ജയസൂര്യ, വിനായകൻ, വിനയ് ഫോർട്ട് എല്ലാവരും കസറി. ക്ലൈമാക്സ് എടുത്തുപറയത്തക്കതുണ്ട്. കഥ പറഞ്ഞ രീതിയിൽ വ്യത്യസ്തത ഉണ്ട്. അവിടെയും ഇവിടെയും ആയി ചില കുറ്റങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിലും ചിലവഴിക്കുന്ന 100 മിനുട്ട് വെറുതെ ആയെന്നു തോന്നിപ്പിക്കില്ല എന്നാണ് എന്റെ അഭിപ്രായം.