കുറ്റാന്വേഷണ സിനിമകളുടെ ഭാഗമായി ഒരു പത്രപ്രവര്‍ത്തകയും മുറ തെറ്റാതെ വന്നിട്ടുണ്ട്. പരമ്പരാഗത കുറ്റാന്വേഷണ കഥകളുടെ ക്രാഫ്റ്റിനെ മറികടക്കാന്‍ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയായി അവശേഷിക്കുന്നു. ദൃശ്യഭാഷയില്‍ പ്രേക്ഷകനെ ഞെട്ടിക്കുന്ന തരത്തിലുള്ള ചില സീക്വന്‍സുകള്‍ ഉപയോഗിച്ചിരിക്കുന്നതും പുതു സാങ്കേതിക വിദ്യകള്‍ ഒരു പരിധി വരെ ഉപയോഗിച്ചിരിക്കുന്നതും ബോറടിപ്പിക്കുന്നില്ല