കുടുംബാംഗങ്ങൾ കുട്ടികളോടൊത്തുചേർന്ന് കാണാൻ പറ്റിയ(ഇതുവരെ ) ചുരുക്കം ചില പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഒരു തെറ്റുകാണിച്ചാൽ നഖശിഖാന്തം വലിപ്പചെറുപ്പമില്ലാതെ എല്ലാവരും അതിനെ വിമർശിക്കുന്നതും തെറ്റുപറ്റിയ ആൾ യാതൊരുവിധ മടിയും കൂടാതെ അതേറ്റുപറഞ്ഞു ക്ഷമാപണം നടത്തുന്നതും സർവോപരി എത്ര ദേഷ്യമുണ്ടായാലും പരസ്പരബഹുമാനവും സ്നേഹവും മുഖമുദ്രയാക്കി എല്ലാം മറന്ന് എല്ലാവരെയും ഒന്നിപ്പിക്കുന്നതും ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്.... സംവിധായകനും എഴുത്തുകാരനും മറ്റുള്ള അണിയറപ്രവർത്തകർക്കും ആശംസകൾ.. പരമ്പരയിലെ കുട്ടികൾക്ക് സംഭവിക്കുന്നതുപോലെ നമ്മുടെ കുട്ടികളും ഈ വിമര്‍ശനാത്മകതയും സ്നേഹവും പരസ്പരബഹുമാനവും മാതൃകയാക്കുമെന്നുറപ്പാണ്.. വളർന്നു വരുന്ന സമൂഹത്തിനു ശരിക്കും ഒരു മുതൽക്കൂട്ടാകണമെന്ന ഒരു ധാർമികത എപ്പോഴും നിലനിർത്തിയാൽ നല്ലത്.
എന്നാൽ കഴിഞ്ഞ ദിവസത്തെ, ep#186 ൽ കഥാപാത്രങ്ങൾ തമ്മിൽ അനാരോഗ്യപരമായ ഒരു സംഘട്ടനം നടന്നത് തീർച്ചയായും ന്യായീകരിക്കാൻ പാടില്ലാത്തതായിരുന്നു... മേലിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിച്ചാൽ പരമ്പരയുടെ ആരോഗ്യപരമായ പ്രയാണത്തിന് ഒരുപാട് പ്രേക്ഷകരുടെ കയ്യടിനേടാൻ കഴിയുമെന്നുറപ്പാണ്.. പുതുതായി വന്ന ശിവനും ആ കുടുംബത്തിന്റെ സൗമ്യതക്ക് ചെറിയ കോട്ടം തട്ടിക്കുന്നുണ്ടെന്നു വ്യസനസമേതം അറിയിക്കട്ടെ..