ഞാൻ ഇന്നലെ ഈ മൂവികണ്ടിരുന്നു. അത്രയ്ക്ക് നല്ല ഒരു പടം ആയിട്ട് തോന്നിയില്ല. ദിലീപിന് ഒരുപാട് പ്രായമായത് പോലെ ഫീൽ ചെയ്തു. സ്ഥിരമായിട്ട് മലയാള സിനിമയിൽ കാണുന്ന കഥ. ഒരു പുതുമ ഉണ്ടെന്നു തോന്നിയില്ല. ഒരു വാച്ച്മാൻ അയാളുടെ വീട്ടിൽ ഒരു പെൺകുട്ടി താമസിക്കുന്നു. അയാൾക്ക് ആ പെൺകുട്ടിയെ അറിയില്ല. രാത്രി ആ പെൺകുട്ടിവീട്ടിൽ താമസിക്കും,പകൽ ഇയാൾ താമസിക്കും. ആ പെൺകുട്ടിയോട് ഇയാൾക്ക് ഒരു സ്നേഹം തോന്നി. സിനിമയുടെ അവസാനം ആ പെൺകുട്ടി ആരാണെന്ന് കണ്ടുപിടിക്കുന്നു. ഇതാണ് സിനിമ. അവർ തമ്മിൽ കത്തുകളിലൂടെ കമ്മ്യൂണിക്കേഷൻ നടത്തുന്നു. വളരെ ബോറാണ്. ടൈമും പോയി ക്യാഷും പോയി.