സൂഫിയും സുജാതയും , അണിയറ പ്രവർത്തകർ എന്ത് സന്ദേശം ആണ് ഈ സിനിമയിലൂടെ നൽകുന്നത്. ആദ്യ പകുതി ഇഴഞ്ഞു നീങ്ങുന്ന ഒരു സിനിമ, ജയേട്ടന്റെ സിനിമ ആണെന്ന് കരുതിയാണ് കണ്ടത്, ജയസൂര്യ ഒരു അതിഥി റോളിൽ ഒതുങ്ങി, ആ ചെറിയ വേഷവും ജയസൂര്യ മനോഹരം ആക്കി, സിദ്ദിഖ് ന്റെ അച്ഛൻ വേഷവും കലക്കി. അഭിനേതാക്കൾ അവരുടെ വേഷം ഭംഗി ആക്കി,aditi hider സംസാര ശേഷി ഇല്ലാത്ത നായിക കഥാപാത്രത്തെ മികച്ചതാക്കി. ഒരു below average സിനിമ ആണ് സൂഫിയും സുജാതയും. മലയാളത്തിലെ ആദ്യ ഓണ്‍ലൈൻ സിനിമ സംരംഭത്തിന് തുടക്കം ഇട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങൾ.