ദൃശ്യം ഒന്നിൽ നിന്ന് രണ്ടിലേക്കെത്തുമ്പോൾ വല്ലാത്തൊരാകാംക്ഷ എന്നിൽ ഉണ്ടായിരുന്നു ..... പറഞ്ഞ് തീർത്ത കഥയായാണ് ദൃശ്യം ഒന്ന് കണ്ടപ്പോൾ തോന്നിയത് ..... അന്ന് ജോർജ്കുട്ടി യുടെ രക്ഷപ്പെടൽ മനസ്സ് ആഗ്രഹിച്ചിരുന്നു ...... പണക്കൊഴുപ്പിന്റെയും അധികാരഗർവിന്റെയും പിന്തുണയിൽ സ്വച്ഛന്ദമായ ഒരു കുടുംബത്തിന്റെ സമാധാനത്തിന് മേൽ അതിക്രമിച്ച് കയറിയ വരുൺ പ്രഭാകറിന്റെ കൊലപാതകം ഒരമ്മയുടെ ബോധപൂർവമല്ലാത്ത പ്രതികരണമായേ കാണാനായുള്ളു.സ്വ കുടുംബത്തെ രക്ഷിക്കാൻ ലഭ്യമായതിൽ ഏറ്റവും സുരക്ഷിതമായ മാർഗ്ഗം കണ്ടെത്തിയ ജോർജ് കുട്ടിയും അതിൽ നീതികരിക്കപ്പെടുന്നുണ്ട്.
വളരെ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം രണ്ടിലെത്തുമ്പോൾ തങ്ങൾ മൂലം സംഭവിച്ച കൊലപാതകവും ജോർജ് കുട്ടിയുടെ കുടുംബത്തെ വല്ലാതെ വീർപ്പ് മുട്ടിക്കുന്നു .... എല്ലാവരും വരാനിരിക്കുന്ന ഒരു വലിയ അപകടത്തെ വല്ലാതെ ഭയക്കുന്നുണ്ട് .... ആ ഭയം പ്രേക്ഷകനിലേക്കും സന്നിവേശിപ്പിക്കാൻ ജിത്തജോസഫിന് കഴിയുന്നു .... കോട