ബ്രഹ്മ യുഗം ഒരു ഭ്രമ യുഗം
ഭയത്തിൻ്റെ സൗന്ദര്യം ഇത്ര സൗമ്യമായി ഒപ്പി എടുത്ത ഒരു പടം വേറേയില്ല. കഥ പറയാൻ കറുപ്പും വെളുപ്പും മാത്രം. ഇതൊക്കെ ഒരുക്കാൻ രാഹുൽ സദാശിവൻ്റെ "ഭൂതകാലം" ഒട്ടും മോശമല്ല
മമ്മൂട്ടി എന്ന മഹാനടൻ്റെ പകർന്നാട്ടം അൽഭുതകരം. ആ ഗംഭീര ശബ്ദവും ആ കൊലച്ചിരിയും അതിനൊത്ത ശരീരഭാഷയും'. ഈ സിനിമയിൽ മമ്മൂട്ടിയേ കാണാൻ പറ്റില്ല.കൊടുമൺ പോറ്റി എന്ന ഭീകരനെ മാത്രം: ആ ചിരി രക്തം മരവിപ്പിക്കും. തേവർ എന്ന പാണനിലൂടെ ആ ഭയത്തിൻ്റെ സൗന്ദര്യ ശാസ്ത്രം മുഴുവൻ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. അർജുൻ അശോകൻ എന്ന ആ അനുഗ്രഹീത ന ട നിലൂടെ. അടിമപ്പണി ചെയ്യുമ്പഴും പ്രതികാരം ഉള്ളിൽ കൊണ്ടു നടക്കുന്ന സിദ്ധാർത്ഥ ഭരതൻ്റെ ഒതുങ്ങിയുള്ള അഭിനയവും നന്നായി.
മനുഷ്യ മനസ്സിലേയ്ക്കുള്ള ആ ചാത്തനേറ് ഹൃദയത്തിൽ ആണ്ടിറങ്ങും.കലാസംവിധായകൽ ജ്യോതിഷ് ശങ്കറും അൽഭുതകരമായ അനുഭൂതിയാണ് സമ്മാനിച്ചത്.
വളരെക്കാലം കൂടി ഒരു നല്ല സിനിമ കണ്ടു.