ഞാൻ പ്രകാശൻ ഒരു നല്ല സിനിമ ആണ്. ചിരിക്കാം ചിന്തിക്കാം കരയാം കുടുംബത്തോടൊപ്പം നന്നായി ആസ്വദിക്കാം. തരക്കേടില്ലാത്ത ഒഴുക്കുണ്ട് കഥ പറച്ചിലിന്. പ്രകാശനെ ഫഹദ് മനോഹരമാക്കി.തന്റെ പ്രൊഫഷനെ കളിയാക്കുന്ന ഒരു കാര്യം കഥയിൽ കടന്നു വരുന്നുണ്ടെങ്കിലും വിദഗ്ധമായി സംവിധായകൻ അത് സ്ക്രീനിൽ ചോദിപ്പിക്കുന്നുണ്ട്.ഛായാഗ്രഹണം മനോഹരം. സെക്കൻഡ് ഹാഫ്മനോഹരം. ഡയലോഗിന്റെ പ്രാസം മനോഹരം. സത്യൻ ചിത്രങ്ങളിൽ മിന്നി മറഞ്ഞവരെ തന്നെ കാണാൻ സാധിച്ചു.ഗാനങ്ങളിൽ ഒന്നു കൂടെ ശ്രദ്ധിക്കാമായിരുന്നു.
ചുരുക്കത്തിൽ പറഞ്ഞാൽ പ്രകാശന്റെ ജീവിതത്തിന്റെ ഒരു ഭാഗം ഒരു കഥയാക്കുന്നതിൽ വിജയിച്ചു, ' റെജി ,യെപ്പോലെ വരില്ലെങ്കിലും PR. ആകാശ് നെ കുറച്ചു നാൾ ഞാൻ മറക്കില്ല
നന്ദി.