Big Boss മലയാളം റിയാലിറ്റി ഷോ, റിയാലിറ്റി ആണോ അതോ വെറും ഷോ ആണോ എന്നറിയില്ല... എന്നിരുന്നാലും റിയൽ ലൈഫിൽ നിന്നും വ്യത്യസ്തമായുള്ള അവരുടെ അനുഭവങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ നമ്മുടെ സ്വീകരണമുറിയിലേക്കെത്തുന്നു...
ലാലേട്ടന്റെ അവതരണം കൂടിയാവുമ്പോൾ പ്രേക്ഷകർക്കതൊരാവേശമായി മാറുന്നു...
Big Boss ശരിക്കും റിയാലിറ്റി ആണെങ്കിൽ പേർളി മാണി എന്ന നമുക്കേവർക്കും അറിയുന്ന അതിലെ ഒരു contestantine, അനൂപേട്ടൻ എന്ന് വിളിക്കുന്ന അനൂപ് ചന്ദ്രനും ബഷീർ എന്ന് വിളിക്കുന്ന ബഷീർ ബഷിയും കൂടെ ചേർന്ന് ഒരു സ്ത്രീ എന്ന പരിഗണന പോലും കൊടുക്കാതെ എന്തെല്ലാം വൃത്തികേടാണ് പറഞ്ഞത്... അതിനെതിരെ ലാലേട്ടനോ മറ്റുള്ള അതിലെ contestantso big bosso ഒന്നും തന്നെ വ്യക്തമായി പ്രതികരിച്ചില്ല, gaminte ഭാഗമായത്കൊണ്ടോ അവർ തമ്മിലുള്ള hidden ടാസ്കിന്റെ ഭാഗമായതുകൊണ്ടോ അതോ ആക്ടിങ് ആയിരുന്നോ എന്ത് തന്നെ ആയാലും ഒരു സ്ത്രീയെ വളരെ മോശമായി അധിക്ഷേപിക്കുന്നത് ശരിക്കും ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിൽ കണ്ട് നിൽക്കാൻ പറ്റുന്നില്ല... ഇങ്ങനെയുള്ള ആക്ഷേപങ്ങളും മറ്റും കണ്ടത്കൊണ്ടാണ് ഇത് ശരിക്കും ഒരു റിയാലിറ്റി അല്ല മറിച്ചൊരു Controversial show ആണെന്ന് മനസ്സിലായത്...
ലാലേട്ടാ ഇതിൽ വല്ല സത്യവും ഉണ്ടോ...???
പേർളി ശ്രീനിഷ് ലവ് പോലും???