ഒരുപാട് ഒരുപാട് ഇഷ്ടമായ ഒരു സിനിമ. അല്പം പോലും skip ചെയ്യാതെ പാട്ടും fight ഉം, നാടിന്റെ ഭംഗിയും ഒക്കെ ആസ്വദിച്ചു കണ്ടു.കോട്ടയം പാലാ മേഖലയിൽ ജനിച്ചു വളർന്നത് കൊണ്ടാകും ഇങ്ങനെ ഉള്ള കഥകൾ അതിശയോക്തിയുള്ളതായി തോന്നിയില്ല.
സിനിമ എന്നതൊക്കെ അതിഭാവുകത കലർന്നതാണ് എങ്കിലും.. നായകൻ എന്നത് പ്രേക്ഷകന്റെ മനസിനെ തൃപ്തിപ്പെടുത്തുന്നവൻ കൂടിയാണ്. അങ്ങനെ ഒരു തൃപ്തി ലഭിച്ചു. കുട്ടികൾ ഉൾപ്പെടെ ഉള്ള എന്റെ ഫാമിലിക്കും.
പ്രിത്വിരാജ് ന്റെ അഭിനയം എന്നത്തേയും പോലെ സൂപ്പർ. വിവേക് ഒബ്രോയ് തന്റെ കഴിവ് ലൂസിഫർ സിനിമയിൽ തെളിയിച്ചതാണല്ലോ.
കടുവയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും
അഭിനന്ദനങ്ങൾ ആശംസകൾ.❤️❤️❤️