മനുഷ്യ മനസിലെ ഭീതിയുടെ പ്രപഞ്ചം തുറന്നു കാണിക്കുന്ന ഒരു സിനിമ, അതാണ് 9.മലയാളത്തിൽ വരുന്ന ഒരു sci-fi മൂവി,ഒരു ഇടവേളയ്ക്കു ശേഷം ജെനുസ് മൊഹമ്മദിന്റെ സിനിമ, sony pictures ഏറ്റെടുക്കുന്ന ആദ്യ മലയാള സിനിമ എന്നീ നിലകളിൽ 9 എന്ന സിനിമയ്ക്ക് കാത്തിരിക്കാനുള്ള കാരണങ്ങൾ പലതായിരുന്നു.ഈ കാത്തിരിപ്പിന്റെ സുഖം ഒട്ടും തന്നെ കുറയ്ക്കാതെ സിനിമ ആയിരുന്നു 9.
ഡാർക് തീം ആണ് ചിത്രത്തിൽ ഉടനീളം.പലപ്പോഴും ഒരു റാന്തലിന്റെ വെളിച്ചമാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്. വെളിച്ചമോ ഫോണോ ഇല്ലാത്ത ഒരു ഇലക്ട്രിക്ക് ഉപകരണങ്ങളും ഇല്ലാത്ത 9 ദിനങ്ങൾ, മനുഷ്യർ വീണ്ടും മനുഷ്യരാകുന്ന 9 ദിനങ്ങൾ അതാണ് 9 അച്ഛന്റെയും മകന്റെയും ബന്ധത്തിലൂടെ വരച്ചു കാണിക്കുന്നത്. മനുഷ്യ മനസിലെ എല്ലാ സങ്കീർണതകളെയും നല്ല രീതിയിൽ അവതരിപ്പിക്കാൻ ഡയറക്ടർക്കും അഭിനേതാക്കൾക്കും കഴിഞ്ഞു എന്നുള്ളത് സിനിമയുടെ വിജയമാണ്. ഒരു sci-fi സിനിമയെക്കാൾ ഹൊറർ സിനിമയുടെ എലമെന്റ് ആണ് 9ൽ കൂടുതൽ. ഷാൻ റഹ്മാൻ തന്റെ ജോലി അതിമനോഹരമായി തന്നെ ചെയ്തു. ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആദ്യം പകുതി, ചോദ്യങ്ങൾ ഉയർത്തുന്ന രണ്ടാം പകുതി,ഇതാണ് 9.
.
My rating :3.5 /5
-
സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഒരുപാട് ചോദ്യങ്ങൾ നമുക്കുള്ളിൽ അവശേഷിക്കും. അതിന്റെ ഉത്തരം സിനിമയിലെ ഒരു ഡയലോഗിലൂടെ പറയാം." മുകളിലേയ്ക്കല്ല, ഉള്ളിലേയ്ക്ക് നോക്കൂ...നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അവിടെയുണ്ട്..."
#9 #prithviraj