ലിജോ ജോസ് പെല്ലിശ്ശേരി കെട്ടഴിച്ചു വിട്ട പോത്തിനെ കാണാൻ ഞങ്ങളും പോയിരുന്നു. മിന്നൽപിണരിൻറെ വേഗതയുള്ള ഫാസ്റ്റ് കട്ടുകളിലൂടെ കഥ പറച്ചിൽ തുടങ്ങി. ഇറച്ചിവെട്ടുകാരൻ വർക്കി അറക്കാനായി കൊണ്ടുവന്ന പോത്ത് കെട്ടുപൊട്ടിച്ചോടിയപ്പോൾ തുടങ്ങി ശ്വാസംപിടിച്ചിരിപ്പായിരുന്നു. നാൽക്കാലിമൃഗത്തിൻറെ പുറകേയോടുന്ന ഇരുകാലിമൃഗങ്ങളുടെ ആർപ്പുവിളികളും ആക്രോശങ്ങളും സംഘർഷങ്ങളും ത്രില്ലടിപ്പിക്കുന്നതാണ്. പോത്ത് ഓടിയ വഴികൾക്കും പോത്തിനെ പിടിക്കാൻ പുറകേകൂടിയ മനുഷ്യർക്കും മലയാള സിനിമ ഇന്നോളം കാണാത്തയത്രയും പുതുമകളുണ്ടായിരുന്നു. ഇടവേളയിലല്ലാതെ ഒന്നര മണിക്കൂർ തിരിഞ്ഞോ മറിഞ്ഞോ നോക്കാൻ പറ്റിയില്ല, കണ്ണുകൾ സ്ക്രീനിൽ തറച്ചിരിക്കുകയായിരുന്നു! ഇത്ര ഭംഗിയായി ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനെ അഭിനന്ദിക്കാൻ വാക്കുകളില്ല. ചെമ്പനും ആൻറണി വർഗീസും സാബുവും ജാഫർ ഇടുക്കിയും നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും കിടിലൻ പ്രകടനം!! ജീ ജീ ജീ മ്യൂസിക് ഗംഭീരം. ഒന്നും പഴയതില്ല, എല്ലാം ഫ്രെഷാണ്, കാണാത്തവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമയുടെ അഭിമാനമാണ്, അഭിനന്ദനങ്ങൾ