പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെ ഒരു സിനിമ സൃഷ്ടിക്കാൻ സാധിക്കും എന്ന് തെളിയിക്കുകയാണ് C U SOON. സിനിമയുടെ ഒട്ടുമിക്ക ഭാഗങ്ങളും വീഡിയോ കോൾ രൂപത്തിൽ ആണ്, ഒരു ഫോണിൽ എടുത്ത സിനിമ. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരും കിടുക്കി.
ജിമ്മി ഒരു ഓൺലൈൻ ഡേറ്റിംഗ് വെബ്സൈറ്റിൽ അനുവിനെ കണ്ടുമുട്ടുകയും അവളെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. വീഡിയോ കാളിൽ അനുവിനെ അമ്മയുക്കും കസിനും ജിമ്മി പരിചയപ്പെടുത്തികൊടുത്തു അവളെ പ്രൊപ്പോസ് ചെയ്യുന്നു. അനുവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കാൻ ജിമ്മിയുടെ അമ്മ തന്റെ കസിൻ കെവിനെ ചുമതലപ്പെടുത്തുന്നു. എന്നാൽ പിന്നീട് ഒരു പ്രത്യേക സാഹചര്യത്തിൽ ജിമ്മിക്ക് അനുവിനെ കൂടെ കൂട്ടേണ്ടി വരുകയാണ്. തന്റെ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമാകുന്ന അവസ്ഥയിലേക്കാണ് ജിമ്മി എത്തിച്ചേരുന്നത്. ജിമ്മിക്കാകെയുള്ള സഹായം നാട്ടിൽ ഉള്ള techie ആയ cousin കെവിൻ ആണ്. ഇപ്പോൾ കെവിൻ തന്റെ കസിൻ പ്രതിശ്രുത വധുവിനെ തിരയുന്നു. അപ്രത്യക്ഷനായ, അവളെക്കുറിച്ചുള്ള ഇരുണ്ട, ഞെട്ടിക്കുന്ന സത്യങ്ങൾ കണ്ടെത്താൻ.