#നായാട്ട് #100/100
പോലീസുകാരുടെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവുമെല്ലാം സാധാരണക്കാർക്ക് മുന്നിൽ പച്ചയായി തുറന്നുവെക്കുന്ന സിനിമയാണ് നായാട്ട്. ഒരേസമയം ഉള്ളുലക്കുന്ന വിധത്തിലും ചിന്തിപ്പിക്കുന്ന വിധത്തിലും പ്രേക്ഷകരോട് സംവദിക്കുന്ന ഈ സിനിമയിൽ സി.പി.ഒ. പ്രവീൺ മൈക്കിൾ, എ.എസ്.ഐ. മണിയൻ, ഡബ്ല്യൂ. സി. പി. ഒ.സുനത എന്നിവരിലൂടെ പോലീസുകാരുടെ യഥാർത്ഥ ജീവിതം തന്നെയാണ് അനാവരണം ചെയ്യപ്പെടുന്നത്. കാലിക പ്രസക്തിയുള്ളതും കെട്ടുറപ്പേറിയതുമായ ഈ കഥ അവതരിപ്പിച്ചതിൽ ഷാഹി കബീർ അഭിനന്ദനമർഹിക്കുന്നു. ഈ സിനിമയുടെ ചില സന്ദർഭങ്ങളിൽ മാധ്യമങ്ങൾ വിചാരണ നടത്തി തൂക്കിലേറ്റിയ നെയ്യാറ്റിൻകരിയിലെ DySP ആയിരുന്ന ഹരികുമാർ സാറിനെയും, ഡ്യൂട്ടിക്കിടയിൽ സംഭവിച്ചു പോയ പിഴവിന് തൂക്കു കയർ കാത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ജിതകുമാർ സാറിനെയും പ്രേക്ഷകർ ഓർമിച്ചു പോയാൽ തെറ്റുപറയാൻ പറ്റില്ല. കുരുക്കുകളിൽ കെട്ടു പിണഞ്ഞു കിടക്കുന്ന അഡ്മിനിസ്ട്രേഷന് ലോകത്തിന്റെ പക്ഷപാതിത്വങ്ങളെക്കൂടി ഈ cinema തുറന്നു കാണിക്കുന്നു. അടിയന്തരാവസ്ഥയുടെ കാലത്തെ രാജന്, നക്സല്‍ വര്‍ഗ്ഗീസ് തുടങ്ങി ഒടുവിലത്തെ നെടുംകണ്ടം വരെയുള്ള പോലീസ് ലോക്കപ്പ് പീഡനങ്ങളും അതിനെ തുടര്‍ന്നുള്ള നിയമ നടപടികളും ഒടുവില്‍ പ്രതികള്‍ നിയമത്തിന്റെ നൂലാമാലകളുടെ ആനുകൂല്യത്തില്‍ രക്ഷപെട്ടു പോകുന്നതുമായ കഥകള്‍ക്ക് നിരവധി ചലച്ചിത്ര ഭാഷ്യം വന്നിട്ടുണ്ട്. ഇരയുടെയും കുടുമ്പത്തിന്റെയും മാനസികാവസ്ഥകളാണ് അപ്പോഴൊക്കെയും സിനിമകള്‍ക്ക് പ്രമേയമായി മാറിയതെങ്കില് ‘നായാട്ട്’ മറ്റൊരു രീതിയില്‍ ഈ പ്രമേയത്തെ അവതരിപ്പിക്കുകയാണ്...👍