#bbmviewerscomments
ആദ്യം ഒന്നും ഞാൻ ബിഗ്ഗ് ബോസിന്റെ കടുത്ത ആരാധിക ആയിരുന്നില്ല. എങ്കിലും എല്ലാ എപ്പിസോഡും കാണുമായിരുന്നു. ദിവസങ്ങൾ കഴിയുംതോറും ബിഗ്ഗ് ബോസ്സ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട പരിപാടിയായി മാറിക്കഴിഞ്ഞിരുന്നു.ബിഗ്ഗ് ബോസ്സിൽ എനിക്ക് ആദ്യം മുതലെ എനിക്ക് ഏറെ ഇഷ്ടം തോന്നിയത് സാബു ചേട്ടനോട് ആണ്. ഈ പരിപാടി തുടങ്ങുന്നതിനു മുന്ന് ഞാൻ അറിഞ്ഞിരുന്ന സാബു ചേട്ടൻ ഒരു തരികിട ആയിരുന്നു. പുറത്തു മോശം ഇമേജ് ഉള്ള സാബു ചേട്ടൻ. പക്ഷെ , ബിഗ്ഗ് ബോസ്സ് എന്റെ വിചാരങ്ങളെ പാടെ തച്ചുടച്ചു. നാം ഒരു വ്യക്തിയെ പറ്റി നന്നായി അറിഞ്ഞിട്ടു വേണം അയാളെ കുറിച്ചു അഭിപ്രായങ്ങൾ പറയാൻ എന്നു എന്നെ BB ഒന്നൂടെ പഠിപ്പിച്ചു തന്നു. അതെ ഈ ഷോയിൽ മറ്റു ആരെക്കാൾ കൂടുതൽ ഞാൻ സാബു ചേട്ടനെ ഇഷ്ടപ്പെടുന്നു. അദ്ദേഹം ടാസ്കുകൾ ചെയുന്ന രീതിയെ ഇഷ്ടപ്പെടുന്നു, അദ്ദേഹം എടുക്കുന്ന നിലപാടുകളെ ഇഷ്ടപ്പെടുന്നു.അദേഹത്തിന്റെ fare play ഇഷ്ടപ്പെടുന്നു. എന്റെ വീട്ടിലെ ഒരു അംഗത്തോട് തോന്നുന്ന ഒരിഷ്ടം, ഒരു ഏട്ടനോട് തോന്നുന്ന ഒരിഷ്ടം, ഒരു സുഹൃത്തിനോട് തോന്നുന്ന ഒരിഷ്ടം, ആ ഇഷ്ടത്തെ എങ്ങനെ വിലയിരുത്തണം എന്നു എനിക്ക് അറിയില്ല. Winner ആര് തന്നെ ആയാലും, bigg boss season 1 ലെ ഞാൻ കരുതുന്ന winner സാബു ചേട്ടൻ മാത്രം. വരുന്ന ദിവസങ്ങളിൽ ഇനിയും നല്ല പ്രകടനങ്ങൾ കാഴ്ച്ചവക്കാൻ സാബു ചേട്ടന് കഴിയട്ടെ. All the best sabu ettan.......