വരത്തൻ
പരിഷ്കൃതമായ ഒരു ചുറ്റുപാടിൽ നിന്ന് അതിൽ നിന്ന് വ്യത്യസ്തമായതും വളരെ സാദരണവുമായ ഒരു നാട്ടിൻ പുറത്തേക്കു താമസിക്കാൻ വരുന്ന എബി, പ്രിയ എന്നി ദമ്പതി മാരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ആദ്യം ചെറുത് എന്ന് മാത്രം തോന്നുന്ന എന്നാൽ വലിയൊരു പ്രശ്നത്തെ അവരെങ്ങനെ നേരിടുന്നു എന്ന് വരച്ചിടാൻ ആർക്കും ഒരു പക്ഷേ സാധിക്കും. എന്നാൽ വളരെ എടുത്തു പറയത്തക്ക കഥ ഒന്നും അല്ലാതിരുന്നിട്ടും അമൽ നീരദ് എന്ന സവിധയകന്റെ കാഴ്ചപാടിലൂടെ അവതരിപ്പിക്കുമ്പോഴാണ് ഒരു സാദാരണ ചിത്രം എന്നതിന്അപ്പുറത്തേക്ക് വരത്തൻ ഉയർന്നു വരുന്നത്. ചിത്രത്തിന്റെ പകുതി വരെ അനാവശ്യ വലിച്ചു നീട്ടലുകൾ കാണാമെങ്കിലും അതൊരിക്കലും കാഴ്ചക്കാരനിൽ മടുപ്പുളവാക്കുന്നതായിരുന്നില്ല..പ്രിയയുടേഉം എബിയുടേയും കാഴചപ്പാടിൽ കഥ പറഞ്ഞ് പോകുമ്പോഴും ചലച്ചിത്രത്തിൽ കടന്നു വരുന്ന എല്ലാവർക്കും അവരുടേതായ space നൽകാൻ സവിധയകൻ ശ്രമിക്കുന്നുണ്ട്. അവനവനിലേക്ക് തന്നെ ഒതുങ്ങി മറ്റൊരുത്തന്റെ ജീവിതത്തിലേക്കും സ്വതന്ദ്ര ത്തിലേക്കും ചൂഴ്ന്നിറങ്ങി പരതുന്ന നാട്ടിൻ പുറത്തുകാർ വേറൊരാളുടെ
ജീവിതത്തെ തന്നെ പ്രതികൂലമായി ഇടപെടുന്നതും ചലച്ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലേക്ക് എത്തി ചേരുമ്പോൾ കാഴ്ചക്കാരനിൽ കുറച്ചു അസ്വഭാവികത അനുഭവപ്പെടാമെങ്കിലും നമ്മുടെ ചുറ്റുപാടിൽ ആർക്കും നേരിടേണ്ടി വരുന്ന ഒരു സാമൂഹിക പ്രസക്തി ഉള്ള വിഷയം എന്ന നിലക്കും ഒരു class* mass എന്ന തലത്തിലേക്ക് ചിത്രത്തിന് ഉയരാൻ സാധിക്കുന്നു എന്നുള്ളതുകൊണ്ടും ഒരു ശരാശരിയിൽ മുകളിൽ നിലവാരം പുലർത്താൻ അമൽ നീരദ് ചിത്രത്തിന് സാധിച്ചിട്ടുണ്ട് എന്ന് തന്നെ വേണം പറയാൻ....