ഒരു അടിപൊളി ക്ലാസ് + റോമാന്റിക്ക് + ആക്ഷൻ സനിമയാണ് കായംകുളം കൊച്ചുണ്ണി. നിവിൻപോളി തന്റെ കഥാപാത്രം എറ്റവും മികച്ചതായി ചെയ്തു എന്നത് എടുത്തുപറയേണ്ടതാണ്. ഒരു ഗസ്റ്റ് റോളിലാണ് മോഹൻ ലാലിന്റെ വരവ് എന്നാണ് ഇത്രയും നാളും നമ്മൾ അറിഞ്ഞത്. എന്നാൽ സിനിമയെ തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രമാണ് ലാലിന്റേത്. സത്യത്തിൽ ലാലിന്റെ വരവോട്കൂടി ചിത്രമാകെ മാറുകയാണ്. നമ്മൾ ഇതുവരെ കേണ്ട ചരിത്ര കഥയിൽ നിന്നും ചില കാര്യങ്ങൾ കൂടി ചിത്രത്തിൽ ഒൾപ്പെടുത്തിയിട്ടുണ്ട്. വിശ്വൽ എഫ്ക്സ് പ്രതീക്ഷിച്ച അത്രയ്ക്കും വന്നില്ലെങ്കിലും, ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങൾ എത് വ്യക്തിയേയും അവേശത്തിന്റെ മുൾമുനയിലെത്തിക്കും. അത്രയ്ക്കും മനോഹരമായ രീതിയിലാണ് ഇതിന്റെ സ്റ്റണ്ട്.