പുതിയ രീതി ഇഷ്ടപെടുന്നവർ പ്രതിഭാധനരായ ഹിറ്റ് മേക്കർ സംവിധായകരെ ഇക്ഴത്തുന്ന രീതി നല്ല പ്രവണതയല്ല, സിദ്ദിഖ് സാർ ചെയ്ത സിനിമകളെ ആരും മറക്കില്ല കാരണം കാലിക സിനിമകളിൽ കാണുന്ന നേരം പോക്കിനപ്പുറം (എല്ലാ സിനിമകളുമല്ല) ഓർത്തോർത്ത് ചിരിയ്ക്കുന്നതിനോടൊപ്പം ഉള്ളിലൊളിച്ച് കിടക്കുന്ന സൗഹൃദ ബന്ധങ്ങളും, നോവുകളും കൂടെ കൂട്ടുന്നവയായിരുന്നു ആ സിനിമകൾ
ബിഗ് ബ്രദർ ആത്മ ബന്ധങ്ങളുടെ കഥയാണ്. അവിടെ പുതുമയല്ല മറിച്ച് മികച്ച അവതരണമാണ് ഞാൻ കണ്ടത്.കുടുംബസമേതം കാണാവുന്ന ചിത്രം... സിനിമ കാണാതെ യുള്ള വിമർശനങ്ങൾ പ്രേക്ഷകർ തിരസ്കരിയ്ക്കും. ലാലേട്ടന്റ പ്രകടനം അത്യുജ്ജ്വലം