പുതിയ തലമുറ കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു സിനിമയ്ക്കു റിവ്യൂ പറയുന്നു.
മാതാ പിതാ ഗുരു ദൈവം എന്നാണ് പറയുക. അച്ഛനമ്മമാരെ ഒരുകാലത്തും കൈവിടരുത് എന്നു നമ്മളെ ഓർമപ്പെടുത്തുന്ന ചലച്ചിത്രം ആണ് "അച്ഛൻ കൊമ്പത്തു അമ്മ വരമ്പത്തു ". എത്രയോ നല്ല രീതിയിൽ ആകേണ്ട ജീവിതത്തിൽ മേലെ പറഞ്ഞ ഒരു പോയിന്റ് ഇല്ലാതായപ്പോ തകരുന്ന ജീവിതങ്ങൾ.. പ്രേക്ഷകരെ കരയിക്കാനും ചിന്തിപ്പിക്കാനും സംവിധായകൻ mr. അനിലിന് കഴിഞ്ഞു.
കാലഹരണപ്പെടാത്ത സബ്ജെക്ട്.. 1995 il പുറത്തിറങ്ങി. ഒരുപാടു പേർ കണ്ടിട്ടും ഇന്നും മാറ്റം വന്നിട്ടില്ലാത്ത പ്രസക്തമായ വിഷയം.. ഈ സബ്ജെക്ട് പഴഞ്ചൻ ആകാത്തത് മനുഷ്യന്റെ പരാജയം ആണ്. 24 വർഷം പിന്നിടുമ്പോഴും ഈ ചലച്ചിത്രം നമ്മളോട് ഒരുപാട് കാര്യങ്ങൾ സംവദിക്കുന്നു.
അച്ഛനെയും അമ്മയെയും വേദനിപ്പിക്കാതിരിക്കുക അവരുടെ വാര്‍ധക്യകാലത്തു. അവരുടെ ആശ്രയം നമ്മളാണെങ്കിലും അതു അവരെ അറിയിക്കാതെ അവരെ ആശ്രയിച്ചു അവരുടെ വാക്കിനു വില കൊടുത്തു ജീവിക്കുന്ന മക്കൾ ആയിരിക്കുക.
പഴുത്ത ഇല വീഴുമ്പോൾ പച്ചിലകൾ ചിരിക്കുന്ന പോലെ ആവരുത്. കാലചക്രം തിരിഞ്ഞു കൊണ്ടേ ഇരിക്കും എന്നോർമിക്കുക.