വെല്യ വെടിയും പുകയും ഒന്നുമില്ല. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ പകർത്തിയെടുത്ത മനോഹരമായ കുടുംബ ചിത്രം. കേട്ടുമടുത്ത വാട്സ് ആപ്പ് കോമഡികളുടെ ശല്യമില്ലാതെ തനതായ ബിജു മേനോൻ സ്റ്റൈലിൽ ചാലിച്ചെടുത്ത നർമ രംഗങ്ങൾ. നല്ല ഒരു റോളിലൂടെ സംവൃതയുടെ തിരുച്ചുവരവ്. വടക്കൻ സെൽഫിക്ക് ശേഷം പ്രജിത് കാരണവരുടെ മറ്റൊരു ഫാമിലി എന്റെർറ്റൈനെർ.