BATMAN (2022)
Directror : Matt Reevs
ഗോഥം സിറ്റിയിൽ ബാറ്റ്മാൻ രൂപപ്പെട്ടതിനു 2 വർഷത്തിന് കൊല്ലപ്പെടുന്ന സിറ്റി മേയറിന്റെ കൊലപാതകവും അതിന്റെ ഒരു സൂപ്പർഹീറോ ഇൻവെസ്റ്റിഗേഷനും ആണ് തീം. കട്ട ഡാർക്ക് മൂടൽ എടുത്തിരിക്കുന്ന സിനിമ, Cinematography BGM എന്ന് വേണ്ട എല്ലാ വശങ്ങളിലും മികച്ചു നില്കുന്നത് കൊണ്ട് തന്നെ വളരെ ഒരു മികച്ച തീയറ്റർ അനുഭവം തരുന്ന ഒരു ചിത്രമാണ്.
സാധാരണ സൂപ്പർഹീറോ ചിത്രങ്ങളുടെ സ്ഥിരം ഫോർമാറ്റ് അല്ല ഇതിലുള്ളത് എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവും ഏറ്റവും വലിയ നെഗറ്റീവും. മൊത്തത്തിൽ 3 മണിക്കൂർ വലിയ കോലാഹലങ്ങളില്ലാതെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു well Made Film എന്ന് നിസ്സംശയം പറയാം.