ഈ.മ.യൗ.
...ദൃശ്യ മാന്ത്രികത...
മുഖ്യധാരാ സിനിമയുടെ മൂശയിലേക്ക് ഉരുക്കിയൊഴിച്ചാൽ ഉടവു തട്ടിയേക്കാവുന്ന, ഒരേ ദിശയിൽ സഞ്ചരിക്കുന്ന മരണത്തിന്റെ കഥാപരിസരത്തെ എത്ര മികവോടെയാണ് സംവിധായകൻ, ശ്രീ. ലിജോ ജോസ് ഒരുക്കിയെടുത്തിരിക്കുന്നത്.
പി.എഫ്.മാത്യൂസിന്റെ കഥാ മികവ്,
മരണത്തിന്റെ മുഖത്തേക്ക് അനായാസം വഴങ്ങുന്ന , ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം, (പറയാതെ വയ്യ, ചില ഫ്രെയിമുകൾ വല്ലാതെ പിന്തുടരുന്നു.
മരണ വീട്ടിൽ ഇരുണ്ടും ,തെളിഞ്ഞും മിന്നുന്ന ട്യൂബ് ലൈറ്റ്, ഇരുട്ടിലും മികവോടെ കറുത്ത് തെളിയുന്ന കടൽപ്പുറം, ഇരുണ്ട ആകാശം, നമ്മുക്ക് ചുറ്റിനും പെയ്യുന്നുവോ എന്ന് ആശങ്ക സൃഷ്ടിക്കുന്ന മഴയുടെ ആർപ്പ്.... അങ്ങനെ ചിന്തയിൽ മാന്തുന്ന അനേകം ഫ്രെയിമുകൾ.).
ചെമ്പൻ വിനോദ്, വിനായകൻ ,പോളി വിൽസൺ........... ഓരോ കഥാപാത്രങ്ങളുടെയും ഗംഭീര പ്രകടനങ്ങൾ,
കറുത്ത സാഹിത്യത്തോട് ചേർന്ന് നിൽക്കുന്ന പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം....... അങ്ങനെ ...... എല്ലാം , ഇവിടെ ഒന്നു ചേരുന്നു.
'കറുപ്പാണ് ചിത്രത്തിലെ നിറം.'
മരണത്തിന്റെ കറുപ്പ്.
അത് കടപ്പുറത്തിന്റെ നീലച്ച ഇരുട്ടിൽ കടും കറുപ്പാകുന്നു.
ചുറ്റിലേക്കും പടരുന്നു....