45 കോടി മുടക്കി നിർമ്മിച്ച സിനിമയാണെന്നു പറയുന്നുടെങ്കിലും അതിന്റെതായ മികവിൽ സെറ്റിടാൻ കഴിഞ്ഞിട്ടില്ല എന്ന് തോന്നിപോകുന്നു. നിവിൻ പോളി യുടെ വേഷപ്പകർച്ച കുറച്ചുകൂടി നന്നാക്കാമായിരുന്നു . ചില സീനുകളിൽ തന്റെ കയ്യിൽ ഒതുങ്ങാത്ത ക്യാരക്ടർ ആണ് കായംകുളം കൊച്ചുണ്ണിയുടേതെന്നു നിവിൻ പോളി തെളിയിക്കുന്നു . ഒരു റോഷൻ ആൻഡ്രൂസ് സിനിമ ആയതിനാൽ കുറച്ചു കൂടി direction മികവ് പ്രേതിക്ഷിച്ചിരുന്നു . പ്രിയ ആനന്ദിനെ എന്തിനാണ് കാസ്റ് ചെയ്തെതെന്നു മനസിലാകുന്നില്ല . ബാബു ആന്റണി തന്റെ റോൾ മനോഹരമാക്കി . സണ്ണി വെയ്ൻ , ഷൈൻ ടോം ചാക്കോ, മുകുന്ദൻ എന്നിവരും മികച്ചുനിന്നു . ആദ്യ പകുതിയിൽ ഒരു തണുത്ത മട്ടിൽ ഓടുന്ന സിനിമയെ മറ്റൊരു ലെവലിലേക് കൊണ്ടുപോകുന്നത് ഇത്തിക്കര പക്കിയുടെ തകർപ്പൻ ഇന്റർവെൽ പഞ്ചോടെ യാണ് . 20 മിനിറ്റ് കൊണ്ട് ഏതാണ്ട് മൂന്ന് മണിക്കൂറുള്ള സിനിമയുടെ മുഴുവൻ ഊർജവും ഇത്തിക്കര പക്കി കവർന്നു . അതി ഗംഭീരമായി ലാലേട്ടൻ ഇത്തിക്കരപക്കിയെ കൈകാര്യം ചെയ്തു. ലാലേട്ടന്റെ സ്ക്രീൻ പ്രെസെൻസ് എടുത്തു പറയേണ്ട കാര്യം തന്നെയാണ് . ബി ജി എം മനോഹരമായിരുന്നു . D O P തരക്കേടില്ല . എങ്കിലും പത്തു വർഷം മുൻപ് റിലീസ് ആയ പഴശ്ശി രാജയേക്കാൾ കൂടുതൽ പുതുമ കൊണ്ട് വരാൻ സംവിധായകനോ ക്യാമെറാമാനോ കഴിഞ്ഞട്ടില്ല . ഒരു ഗംഭീര സിനിമാ പ്രേതിക്ഷിച്ചു പോകുന്നവർ ഒരുപക്ഷെ നിരാശപ്പെട്ടേക്കാം . (ഇത് എന്റെ അഭിപ്രായമാണ് , ഒരു പക്ഷെ എന്റെ മാത്രം 😊)