ലിജോ ജോസ് പെല്ലിശ്ശേരിയുടെ വീണ്ടും ഒരു ബ്ലാക്ക് ടോൺ ഛായഗ്രഹ വിസ്മയം. സാധാരണ പോലെ ബ്ലൂ അല്ലെങ്കിൽ ബ്ലാക്ക് ടോണിൽ ആണ് ലിജോയുടെ മൂവി ഉണ്ടാവുക. വനത്തിന്റെ വന്യതയ്ക്കു ബ്ലാക്ക് ടോൺ നന്നായി എന്ന് തോന്നി. കഥാപാത്രം കാഴ്ച്ച ക്കാരുടെ അഭിരുചിക്കനുസരിച്ചു കഥയോടൊപ്പം കൊണ്ടുപോവുന്ന പോലെ നമുക്ക് തോന്നാം. മയിലാടും കുന്നിൽ ജോയ് എന്ന ക്രിമിനൽ ഇതിൽ എല്ലാവരും ആണ് എന്നാണ് ഒരു തോന്നൽ, കാഴ്ചക്കാരുടെ ഭാവനയ്ക്കു അനുസരിച്ചു നീങ്ങാൻ ഇതിൽ അന്യഗ്രഹ ജീവികളുടെ ചിന്തകൾ കൂടി കൊണ്ട് വരുന്നതിനാൽ പ്രേക്ഷകർക്കു തീരുമാനിക്കാം ഇതിന്റെ അവസാനം. പിന്നെ തെറി പറച്ചിൽ അല്പം കൂടിപ്പോയി എന്ന് പറയാതെ വയ്യ എന്നാലും ഈ ഒരു പ്രത്യേക നാട്ടിൽ എത്തുമ്പോൾ ആൾക്കാരുടെ സ്വഭാവ മാറ്റം സംഘട്ടനങ്ങളിലൂടെയല്ലാതെ കാണിക്കാൻ ഈ തെറിയഭിഷേകം ഗുണകരമായി സിനിമ യ്ക്കു തോന്നി എന്നാണ് എന്റെ പക്ഷം. ഇത് വീണ്ടും വീണ്ടും കണ്ടാൽ നമുക്ക് കഥകൾ മാറി മാറി ചിന്തിക്കാൻ തോന്നും ഒപ്പം നാന്നായി തെറി കേട്ടു ചെവി യുടെ പരിപ്പും ഇളകും........ ഒരു ചുരുക്കിയ ചുരുളി review.....
രാജേഷ്......