ഞാനൊരു പാലക്കാട് ജില്ലക്കാരനാണ്
എനിക്ക് ഓർമ്മവച്ച നാൾമുതൽ ഞാൻ കേട്ടിട്ടുള്ള ഒടിയൻ കഥാപാത്രം ഇന്നലെ ഞാൻ കണ്ട ഒടിയൻ സിനിമയിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല. ഒടിയൻ എന്നുപറഞ്ഞാൽ ഞങ്ങൾ പാലക്കാട്ടുകാർക്ക് ഇപ്പോഴും ഒരു പേടിയാണ്.എന്നാൽ ഒടിയൻ സിനിമയിൽ അങ്ങിനെ ഒരു സീൻ പോലും കാണാൻ കഴിഞ്ഞില്ല.മോഹൻലാലിൻറെ ആക്ടിങ് വളരെ നന്നായിരുന്നു.story and film director വളരെയധികം നിരാശരാക്കി.ഞങ്ങളുടെ നാട്ടിൽ പഴമക്കാർ പറഞ്ഞു തന്നിട്ടുള്ള ഒടിയൻ എന്നുപറയുന്ന കഥാപാത്രം ശരിക്കും മൃഗങ്ങളുടെ രൂപമായിരിക്കും.എന്നാൽ ഒടിയൻ മൂവിയിൽ അങ്ങനെ ഒന്നും കാണാൻ കഴിഞ്ഞില്ല.ഞങ്ങളുടെ നാട്ടിൽ ഓടിയൻ കെട്ടിയിരുന്ന ഒരാൾ ഉണ്ടായിരുന്നു.അദ്ദേഹത്തിൽ നിന്നുള്ള അറിവിന് വെച്ചുനോക്കുമ്പോൾ ഈ സിനിമ എത്രയോ മനോഹരമായ ചെയ്യാമായിരുന്നു.Odiyan meaning Super power Sixth sense Human.