Watched കായംകുളം കൊച്ചുണ്ണി
കൊച്ചുണ്ണിയുടെ ബാല്യത്തിൽ നിന്ന് ആരംഭിക്കുന്ന സിനിമ കള്ളവിനെ പ്രോത്സാഹിപ്പിക്കാത്ത കൊച്ചുണ്ണി ഒരു വലിയ കള്ളൻ ആയി മാറുന്നു........ നിവിൻ പോളി കൊച്ചുണ്ണിയായി തരക്കേടില്ലാത്ത പ്രകടനം തന്നെ കാഴ്ച വച്ചു.......... ഈ സിനിമക്ക് ഇത്രേ വലിയ ഓളം സൃഷ്ടിക്കാൻ കഴിഞ്ഞത് മോഹൻലാലിൻറെ ഇത്തിക്കര പക്കി എന്ന 20 മിനിറ്റ് മാത്രം ദൈർഗികം ഉള്ള കഥാപാത്രം തന്നെയാണ്........മുഴുനീള സിനിമ വച്ച് നോക്കുക ആണെങ്കിലും ഈ 20 മിനിറ്റ് ആണ് കാണുന്ന പ്രേക്ഷകർക്ക് നിറയെ ആവശേം നിറച്ചത് എന്ന് ഇന്ന് തീയേറ്ററിൽ നിന്ന് ബോധ്യമായി..........പിന്നെ ഈ സിനിമയിലെ ചില സീൻസ് ഒക്കെ ബാഹുബലി ആയിട്ട് നന്നായി തന്നെ സാമ്യം തോന്നി.........ചില സീൻസിൽ ഒക്കെ തിരക്കഥയും സംവിധാനവും പാളി പോയി എങ്കിലും അതിന്റെ വിശ്വൽസ് ആ സീൻസിന് ഒരു ജീവൻ നൽികിയത് അതിന്റെ ഡി ഓ പി ആണ്..........
ടെക്നീക്കലി സിനിമ മികച്ച തന്നെയാണ് നില്കുന്നത്........ ഗോപി സുന്ദറിന്റെ ബിജിഎം മുൻപ് എവിടെയൊക്കെയോ കേട്ട പോലെ തോന്നി....... ഗോപി സുന്ദർ ആയത് കൊണ്ട് അത് സ്വാഭാവികം തന്നെ ആണല്ലോ......... ഫൈറ്റ്, കളരി സീൻസ് ഒക്കെ വളരെ മികച്ചത് തന്നെ ആയിരുന്നു........ എന്നാൽ കൂറേ സീൻസ് നന്നായി ലാഗ് അടിപ്പിച്ചു........
നിവിൻ പോളി 👌🏻
മോഹൻലാൽ 👌🏻
ബാബു ആന്റണി 👌🏻
സണ്ണി വെയ്ൻ 👌🏻
പ്രിയ ആനന്ദ് 👍🏻
അഭിനയിച്ചവർ എല്ലാവരും കുഴപ്പം ഇല്ലാത്ത അഭിനയം കാഴ്ചവെച്ചു.......
ഡിറക്ഷൻ 👍🏻
സ്ക്രിപ്റ്റ് 👍🏻
ഡി ഓ പി 👌🏻
മ്യൂസിക് & ബിജിഎം 👍🏻
സിനിമയുടെ ക്ലൈമാക്സ് ബിജിഎം ഒന്ന് മാറ്റമായിരുന്നു എന്ന് തോന്നി പോയി......... ആവശ്യം ഇല്ലാത്ത ഒരു ഐറ്റം ഡാൻസ് ഈ സിനിമയിൽ ഉണ്ട്........ എല്ലാവരും പറയുന്നത് പോലെ ഈ സിനിമ എനിക്ക് വലിയ സംഭവം ആയി തോന്നിയില്ല.......... അമിത പ്രതീക്ഷ ഇല്ലാതെ ഈ സിനിമക്ക് പോയാൽ ഇഷ്ടം ആകും.......
My rating 2.75/5