ഞാൻ പ്രകാശൻ#ഒരു അവലോകനം :-
ചലച്ചിത്രം എന്ന കലാരൂപം ജീവിതത്തിന്റെ പരിഛേദം ആകുമ്പോഴാണ് അത് കൂടുതൽ ആളുകൾക്ക് സ്വീകാര്യമാകുന്നത്.
'ഞാൻ പ്രകാശൻ ' എന്ന ചലച്ചിത്രം ഈ ശ്രേണിയിൽപ്പെടുന്ന ഒന്നാണ്. അതിഭാവുകങ്ങളോ, അതിമാനുഷികതയോ ഇല്ലാതെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ മോഹങ്ങളും, മോഹഭംഗങ്ങളും, നിയോഗവുമാണ് ഈ സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഉള്ളടക്കം.
നല്ല ഒരു ചലച്ചിത്രത്തിന് സാധാരണക്കാരന്റെ കാഴ്ചപ്പാടും അത് ഒപ്പിയെടുക്കാനുള്ള അസാധാരണമായ നിരീക്ഷണ പാടവവും ആവശ്യമാണ് എന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ശ്രീനിവാസൻ സത്യൻ അന്തിക്കാട് സഖ്യം. അഭിനയം എല്ലാവർക്കും അത്രപ്പെട്ടന്ന് വഴങ്ങുന്ന ഒന്നല്ല എന്ന മുന്നറയിപ്പാണ് 'ഫഹദ്' എന്ന നടൻ 'പ്രകാശൻ' എന്ന കഥാപാത്രത്തിലൂടെ തെളിയിക്കുന്നത്. മറ്റെല്ലാ അഭിനേതാക്കളും കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട് എന്നു തന്നെ പറയണം. ചിത്രത്തിലെ സംഗീതവും, പശ്ചാത്തല സംഗീതവും അനുയോജ്യമായ ഇടങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ പുതുവത്സര വേളയിൽ ആകാശത്തിൽ കഴിയുന്ന എല്ലാ P.R.Akashൻമാർക്കും ഭൂമിയിൽ ഇറങ്ങാൻ ഉള്ള ഒരു അവസരമാണ് ഈ ചിത്രം 😁
വി.കെ