പൂമരം ....
An Abridshine movie.
സിനിമയിലെ കലാലയ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ an extra ordinary, natural and Simple movie .
സിനിമ സംവിധായകന്റെ കലയാണെന്നും , താരപരിവേഷത്തേക്കാളൊ , അനുഭവസമ്പത്തിനെക്കാളൊ ... നല്ല കളിമണ്ണിനെ ചവിട്ടി കുഴച്ച് മനോഹര ശിൽപ്പമാക്കാൻ ഒരു മൂശാരിക്കുള്ള വൈഭവത്തോടെ കഥാപാത്രസൃഷ്ടി നടത്തിയിരിക്കുന്ന സംവിധായകന്റെ സിനിമ ...
കാളിദാസ് ജയറാം എന്ന Born Artist നെ തനിക്ക് വേണ്ടിടത്ത് ഉപയോഗിച്ച് എന്നാൽ നായക കേന്ദ്രീകൃതമല്ലാത്ത സിനിമ . കലാലയ സിനിമകളിൽ ഉള്ള ക്ലീഷേ പ്രണയരംഗങ്ങളൊ .. ലഹരിയുടെ അതിപ്രസരമൊ ഇല്ലാതെ പ്രേക്ഷകനെയും ഒരു വിദ്യാർത്ഥിയാക്കി പഴയ കലാലയ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഫീൽ .
ഒരു യുവജനോത്സവത്തിൽ പോയാൽ നമ്മുടെ കണ്ണിൽ ഉടക്കുന്ന അല്ലെങ്കിൽ നാം കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ മനോഹരമായി ക്യാമറയിൽ പകർത്തി നമുക്ക് മുൻപിൽ കാട്ടി തരുന്നു ..
യുവജനോത്സവങ്ങളിൽ അരങ്ങേറുന്ന വാശിയേറിയ മത്സരങ്ങളും , Back stage ലെ കിട മൽസരങ്ങളും , കൊച്ചു കൊച്ചു പ്രണയങ്ങളും , ചെറിയ സംഘർഷങ്ങളും അതിൽ കൂടി ഉണ്ടാകുന്ന വലിയ നഷ്ടവും എല്ലാം ഭംഗിയായി വരച്ചിട്ടിരിക്കുന്നു .
സെന്റ് .തെരേസാസിന്റെ ചെയർപേഴ്സൺ ആയി വന്ന കുട്ടി മലയാള സിനിമയ്ക്ക് മുതൽകൂട്ടാണ് ... അതുപോലെ അനേകം താര പ്രതിഭകളെ കണ്ടെത്താൻ സംവിധായകന് കഴിഞ്ഞു എന്നതാണ് ഈ പടത്തിന്റെ മറ്റൊരു highlight .
പാട്ടുകളാൽ സമ്പുഷ്ടമാണ് പടം എങ്കിലും അത് എവിടെയും മുഴച്ചു നിൽകുന്നില്ല ...
ഒരു യൂണിവേഴ്സിറ്റി കലോൽസവത്തിന്റെ ഉദ്വേഗജനകമായ 5 ദിനങ്ങൾ കോറിയിട ഒരു മനോഹര ചിത്രം .
ഒരു വട്ടം കൂടി ആ പഴയ കലാലയത്തിൽ എത്താൻ ആരെയും മോഹിപ്പിക്കുന്ന ഫിലിം .
പിന്നെ .. വളരെ അപ്രതീക്ഷിതമായ ഒരു climax ഉം .
My score 4/5
KRISHNAKUMAR G