#എല്ലാംശരിയാകും.
ആദ്യം തന്നെ സംവിധാനം വിലയിരുത്താം😁.ജിബു ജേക്കബ് തന്റെ സ്ഥിരം ശൈലി ഈ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ സിനിമകളിലെ രാഷ്ട്രീയത്തെ ഒരു പ്രത്യേക Kanck-ഓട് കൂടിയാണ് കൈകാര്യം ചെയ്യുന്നത് എന്ന കാര്യത്തിൽ തർക്കമില്ല.സംഭാഷണത്തിലുള്ള കുറച്ച് ഏറ്റ കുറച്ചിലുകൾ ഒഴിച്ചാൽ നല്ലൊരു Narration തന്നെയാണ്. Editing,Cinematography മുതലായ technical aspect-കൾ മികവുറ്റതല്ലെങ്കിലും ഒരു ശരാശരി അനുഭവം നൽകുന്നുണ്ട്. ഔസേപ്പച്ചൻ തന്റെ Career-ലെ ഇരുന്നൂറാമത്തെ ചലച്ചിത്രത്തിന്റെ സംഗീതം വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട്.അഭിനയത്തിലേക്ക് വരുമ്പോൾ കേന്ദ്ര കഥാപാത്രമായ ആസിഫ് അലിയുടെ പ്രകടനത്തിൽ മാത്രമേ "എനിക്ക്" മതിപ്പ് തോന്നിയൊള്ളു. ബാക്കി ഉള്ള കഥാപാത്രങ്ങളിൽ ഒരു ok പെർഫോമൻസെ കാണാൻ സാധിച്ചുള്ളു. ഇനി കഥ,തിരക്കഥ എന്നിവയുടെ കാര്യം പറയുവാണെങ്കിൽ, അവരുടെ ശ്രമം അഭിനന്ദനാർഹം തന്നെയാണ്.ഒരു മികച്ച Output ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് ഇല്ല എന്നേ പറയാൻ പറ്റൂ. അതിന് അർത്ഥം ചിത്രം മോശം ആണെന്നല്ല.
പിന്നെ ഒരു കാര്യം. ഇത് എല്ലാ പ്രേക്ഷകർക്കും ദഹിക്കണം എന്നില്ല. നിങ്ങൾ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയെ/രാഷ്ട്രീയ പാർട്ടിയെ ഊക്കി,കളിയാക്കി എന്ന വാദങ്ങളുമായി മുൻപോട്ട് വന്ന് ഈ ചലച്ചിത്രത്തെ തരംതാഴ്ത്താൻ ശ്രമിക്കരുത്. ജിബു ജേക്കബ് പറഞ്ഞത് പോലെ, ഇതിൽ രാഷ്ട്രീയം ഉണ്ട്. പക്ഷെ അത് സ്നേഹത്തിന്റെ രാഷ്ട്രീയം ആണ്. അത് മനസ്സിലാക്കുക. സിനിമ കാണുമ്പോൾ കഥയിൽ നിന്ന് വ്യതിചലിക്കാതിരിക്കുക. തീർച്ചയായും ഈ ചലച്ചിത്രം Paisa Vasool ആണ്.