ഈ ചിത്രം ഒരു ക്ലാസ്സിക് ആകും തീർച്ച. എബ്രിഡ് ഷൈൻ എന്ന മാന്ത്രികൻ ലോക സിനിമക്ക് ഒരു പാഠ പുസ്തകം ആയി മാറും. ഒരു യുവജനോത്സാവ വേദിയിൽ 5 ദിവസങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഒരു ഡോക്ക്യൂമെന്ററി പോലെ ചിത്രീകരിച്ചിരിക്കുന്നു. ഇത് അഭിനയമാണോ അതോ ശരിക്കും സംഭവിച്ചത് ഷൂട്ട് ചെയ്തതാണോ എന്ന് അവസാനം ഭാഗം വരെ പ്രേക്ഷകൻ ചിന്തിച്ചു കൊണ്ടേ ഇരിക്കും. ആ മാസ്മരികമായ സ്വാഭാവികത ആണ് ഈ ചിത്രത്തിന്റെ ത്രിൽ. കവിതകളും പശ്ചാത്തല സംഗീതവും എല്ലാം ചെവികളെ കുളിർപ്പിക്കുന്ന രീതിയിൽ സമന്വയിപ്പിച്ചിട്ടുണ്ടെങ്കിലും കഥയുടെ സ്വാഭാവികതയെ അത് തൊടുന്ന പോലും ഇല്ല. സിനിമയുടെ കൂടെ നമ്മൾ ചിരിക്കുകയും കരയുകയും ആവേശം കൊള്ളുകയും ചെയ്യും . എന്നാലും അഭിനയത്തിന്റെ ഒരു തരി പോലും കാണില്ല . എല്ലാം സ്വാഭാവികം. ഇതിന്റെ സൃഷ്ടാക്കളെ നമിക്കുന്നു . മലയാള സിനിമയുടെ നിലവാരം ഇത്ര കണ്ടു ഉയർത്തിയതിന് ഒരായിരം നന്ദി.