അടുത്തിടെ കണ്ട ഏറ്റവും നല്ല സിനിമ. നായികാ പ്രാധാന്യമുള്ള സിനിമ. ഏച്ചുകെട്ടിയ ഒരു 'സീൻ' പോലുമില്ലാത്ത സിനിമ. മലയാളികൾ കണ്ടു ശീലിച്ചതിൽനിന്ന് വ്യത്യസ്തമായ സിനിമ.
പാർവതി എന്ന നടി പല ആക്ഷേപങ്ങൾക്കും പാത്രമായിട്ടുണ്ട്. എന്നാൽ അതിലൊന്നും മനസ്സു തളരാത്ത പാർവതി, അവളുടേതാണ് ഈ സിനിമ. 'പല്ലവി' എന്ന കഥാപാത്രം നിന്റെ കൈകളിൽ ഭദ്രമായിരുന്നു. പല്ലവിയുടെ വേദന, പാർവതി, നീ നിന്നിലൂടെ ഞങ്ങളെ അനുഭവിപ്പിച്ചു. നീ ഉയരങ്ങൾ കീഴടക്കും തീർച്ച.