മഞ്ഞകുരും കൂട്ടി ചോറും തിന്ന എന്നോടോ ബാല..... :)
(കുമ്പളങ്ങി നൈറ്റ്സ്)
ആദ്യം തന്നെ ആഷിഖ് അബുവിന് നന്ദി മലയാളത്തിന് രണ്ടു ഉഗ്രൻ സംവിധായകരെ സമ്മാനിച്ചതിന്.....
ഒരു ക്ലാസ് മൂവി പിന്നെ മൊത്തത്തിൽ കൂറേ ചിരിക്കാനും പറ്റിയ ഒരു നല്ല സിനിമ ഒരു കൂട്ടം സഹോദരങ്ങളുടെ അല്ല സുഹൃത്തുക്കളുടെ കഥ അവരുടെ പ്രണയവും അതിലേക്ക് വരുന്ന മറ്റു കുടുംബങ്ങളും നമ്മൾ എന്തു പ്രേതിക്ഷിക്കുന്നോ അതിൽ നിന്ന് വ്യത്യസ്തമായ സംഭവ വകാസങ്ങള്....
മധു സി നാരായണൻ എന്ന പുതിയ സംവിധായകനിൽ നിന്ന് ഒരുപാട് പ്രേതിക്ഷകൾ ഈ മൂവി റിലീസ് ചെയ്യുന്നതിന് മുന്നെ ഉണ്ടായിരുന്നു കാരണം ഭാവന സ്റ്റുഡിയോയുടെ എന്ന പേജിൽ അവർ മാർക്കറ്റ് ചെയ്ത ഐഡിയ തന്നെ.... അതിനാൽ ആദ്യ ദിവസം തന്നെ കാണണം എന്ന് ഉണ്ടായിരുന്നു, ശ്യാം പുഷ്കർ എന്ന എഴുത്തുകാരൻ തൊട്ടത് എല്ലാം പൊന്നാക്കിയ ആൾ, കൂടെ നിന്ന് ഷൈജു ഖാലിദ് ഒപ്പിയെടുത്ത അതിമനോഹരമായ ദൃശ്യങ്ങൾ, പിന്നെ എടുത്ത് പറയാനുള്ളത് കട്ടക്ക് നിന്ന് അഭിനയിച്ച നായികാ നായകൻ മാർ , സൗബിൻ സാഹിർ, ഫഹദ് ഫാസിൽ, ഷെയിൻ നിഗം,ശ്രീനാഥ് ഭാസി പിന്നെ എല്ലാ പുതുമുഖങ്ങളും ,ആരാ നന്നായത് എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല അവർ തമ്മിൽ തന്നെ മത്സരിച്ച് അഭിനയിക്കുക ആയിരുന്നു.... സുഷിന് ശ്യാം എന്ന മറ്റൊരു പ്രതിഭ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്ന തോന്നാത്ത രീതിയിൽ സിനിമയിൽ അലിഞ്ഞു ചേർന്നിരിക്കുന്നു... വസ്ത്ര അലങ്കാരത്തിൽ മലയാളത്തിൽ പ്രിയ ഡിസൈനർ സമീറ സനീഷ് എന്ന വ്യക്തി മുദ്ര പാഠത്തിൽ ഉടനീളം ഉണ്ടായിരുന്നു... എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം എന്നത് ഇത്രയും കൃത്യമായി ആയി ചെയ്ത ഷൈജു ശ്രീധർ... മൊത്തത്തിൽ നല്ലൊരു ടീം വർക്ക്...
തീയേറ്റർ വിട്ടു ഇറങ്ങുബോൾ നെഞ്ചും വിരിച്ച് ഇറങ്ങാം, 2019 ഒരു പാട് അവാർഡുകൾ വാരികൂടാനുള്ള ഒരു പടം ആയി തീരട്ടെ ...❤️❤️❤️
All the Best Team Kumbalangi Nights & Thanks for giving a Wonder full Movie....😍