പെന്ഗ്വിന് - തമിഴ് വേർഷന്‍ ആമസോണ്‍ പ്രൈം.
പടം കണ്ടു..
കീര്‍ത്തി സുരേഷ്.. നല്ല അഭിനയം.. കിട്ടിയ റോള്‍ ഭംഗിയായി ചെയ്തു.. കീര്‍ത്തിയുടെ കുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതും, കുട്ടിയെ കണ്ടുപിടിക്കുന്നതും, ആരാണ് കടത്തിക്കൊണ്ടു പോകുന്നതെന്നും ഒക്കെയാണ് ആകെ മൊത്തമായിട്ടുള്ള കഥാ തന്തു..
6 വര്‍ഷം തൻ്റെ കുട്ടിയെപ്പറ്റിയുള്ള ഓർമ്മകളും, പ്രഗ്നനൻ്റായിരിക്കുന്പോള് കുട്ടിയെ തിരികെ കിട്ടുന്നതും എല്ലാം ഭംഗിയായി കീർത്തി ചെയ്തിട്ടുണ്ട്..
ബാക്കിയുള്ള കഥാപാത്രങ്ങളൊക്കെ ബിലോ ആവറേജ് ആയിപോയി എന്നതൊരു പോരായ്മയായി കാണാം.. സൈക്കാളജിക്കല് ത്രില്ലര്‍ മൂവിയില്‍ ഇറങ്ങിയ പടത്തിനു ആ ഫീലിംഗ് നിലനിർത്താനായില്ല..
കാര്‍ത്തിക് പളനിയുടെ ഫോട്ടോഗ്രാഫി കൊള്ളാം.. ത്രില്ലര്‍ മൂവിയുടെ ഒരു ഫീലിംഗ് അവിടവിടായി കിട്ടിയിട്ടുണ്ട്.
ഒരു പ്രാവശ്യം കണ്ടിരിക്കാവുന്ന മൂവി..
കീര്‍ത്തി സുരേഷിന്റെ പെര്ഫോര്മന്സിനു മാത്രം മാർക്കിടുന്നു.
2.5/5