ഷാർജ സിറ്റിസെന്ററിൽ സിനിമ ഇപ്പോൾ കണ്ടു കഴിഞ്ഞു.
ഇതാണ് സിനിമയെന്ന് ബഹുമാനം തോന്നിക്കുന്ന ഗംഭീരമായ ആവിഷ്കാരമാണ് ജീവിതയാഥാർത്ഥ്യങ്ങളുടെ സമ്മേളനമായ സൂപ്പർ ഡീലക്സ് എന്ന ഈ ചിന്തോദ്ദീപകമായ ദൃശ്യാനുഭവം പകരുന്നത്. ഫഹദ് ഫാസിൽ മുഖിൽ എന്ന തന്റെ കഥാപാത്രത്തെ അനശ്വരമാക്കുന്ന വൈകാരികതകളുടെ അനർഖനിമിഷങ്ങളെ അത്ര മേൽ യാഥാർത്ഥ്യമാക്കി പകർന്നാടി. തൊണ്ടിമുതലുംദൃക്സാക്ഷിയും എന്ന സിനിമയിലെ ഭാവാഭിനയത്തിന്റെ തിരയിളക്കങ്ങൾ ഈ സിനിമയിൽ പ്രതിഫലിച്ചിട്ടുണ്ട്. സിനിമയിലെ ഗ്ലാമർപരിവേഷങ്ങളുടെ മെയിൻസ്ട്രീം ജാഡകളെ പൊളിച്ചെഴുതി അഭിനയകുലപതി എന്ന ആരാധനയിലേക്ക് ചരിത്രത്തിലെ ഏടുകളിൽ വിജയ് സേതുപതിയുടെ അഭിനയപാടവം രേഖപ്പെടുത്തുന്നവിധം ഹിജഡയുടെ കഥാപാത്രം ഒരുപാട് നോവുകളെ പ്രേക്ഷക ഹൃദയത്ത വരഞ്ഞിടുന്നുണ്ട്. സാമന്തയും രമ്യാകൃഷ്ണനും കുഞ്ഞ് ബാലനും കൗമാരക്കാരായ പയ്യന്മാരുമെല്ലാം അവരുടെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. ഏറെ വെറുക്കപ്പെടുന്ന വിധം പോലീസ്ഇൻസ്പെകടറെ ജീവിപ്പിച്ച ആ നടനും റിയലിസ്റ്റിക് അഭിനയത്തിന്റെ മാസ്മരികതയുടെ മാറ്റ് കുറയാതെ ഗംഭീരപ്രകടനം കാഴ്ചവെച്ചു. തുടക്കം മുതൽ വരെ വ്യത്യസ്ഥമായ അനവധി ചിന്തകളിലേക്കും ഒടുക്കം ജീവിതത്തിലെ തിരിച്ചറിവിലേക്കും ഈ സിനിമയിലെ കാഴ്ചകൾ നമ്മെ കൊണ്ടെത്തിക്കുന്ന വിധമാണ് സംവിധാനവും തിരക്കഥയും മറ്റ് സിനിമകളിൽനിന്ന് വേറിട്ട് നിൽക്കുന്നത്. പണയപ്പെടുത്താത്ത ബുദ്ധിയും അടിയറ വെക്കാത്ത ചിന്തയും ഉള്ളവർക്ക് ഈ സിനിമയോട് ഇഷ്ടവും ആദരവും തോന്നുമെന്ന് സുനിശ്ചിതം.