ഇന്നലെ 'കുട്ടൻപിള്ളയുടെ ശിവരാത്രി' കണ്ടു. വളരെ മികച്ച ഒരു ചിത്രം. അതിലെ കഥാപാത്രങ്ങൾ ആരും അഭിനയിച്ചതായി തോന്നിയില്ല. ശരിക്കും ജീവിക്കുകയായിരുന്നു. വളരെ നല്ല നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ആദ്യപകുതിയും അത് പോലെ തന്നെ മികച്ച ക്ലൈമാക്സും ചിത്രത്തിന് മികച്ച ഒരു ദൃശ്യാനുഭവം ഒരുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കുടുംബസമേതം ധൈര്യമായി പോയി കാണാൻ പറ്റിയ ഒരു ചിത്രമായിട്ടാണ് എനിക്ക് തോന്നിയത്.
NB: എല്ലാവരും അവസാനം ഉള്ള മേക്കിങ് വീഡിയോ കൂടി കാണാൻ ശ്രമിക്കുക.