ഇത് മുരളി ഗോപിയുടെ തിരക്കഥ ആണെന്ന് കരുതി നിങ്ങള് സിനിമക്ക് പോകരുത്, ശരിക്കും തിരക്കഥ ദിലീപേട്ടന്റെ ആണെന്നു തോന്നും.... കഥാതന്തു കൊള്ളാം... ചിത്രീകരണം മികച്ചതാണ്... ശബ്ദം കോലാഹലമാണ്... ഏച്ചുകെട്ടിയ തിരക്കഥ.... മനസ്സില് തൊടുന്ന ഒന്നുമില്ല... മുരളി ഗോപിയുടെയും സിദ്ധാര്ത്തിന്റെയും അഭിനയം മികച്ചതാണ്... പിന്നെ ഇന്സ്പെക്ടര് ആയി വന്ന സായിപ്പും നന്നായിട്ടുണ്ട്... 3 മണിക്കൂര് സിനിമ 6 മണിക്കൂര് ആയി അനുഭവപ്പെടാം.... അത്രക്കും ബോറടിച്ചു.... ചരിത്രം സത്യമല്ല അത് അംഗീകരിക്കപ്പെട്ട അസത്യങ്ങള് മാത്രമാണ് എന്ന തീയറി അടിസ്ഥാനപ്പെടുത്തി എടുത്ത ചിത്രം... മനോഹരമായി പറയാമായിരുന്ന കഥ എന്തിനു ഇങ്ങനെ ചെയ്തു....