കഥയെക്കാൾ മോശം തിരക്കഥ. ടോവിനോയുടെ അഭിനയം ഇതിനേക്കാൾ മോശം ആവാനില്ല എന്ന് പോലും പറയേണ്ടിവരും. എന്തിനാണ് നന്നായി അഭിനയിക്കുന്നത് എന്ന് അദ്ദേഹത്തിന് സംശയമുള്ള പോലെ. ഡയലോഗ് പ്രസന്റേഷൻ ശരാശരിയിൽ താഴെ. എന്നാൽ എടുത്തു പറയാൻ നന്നായി ഒന്നുമില്ല എന്ന് പറയാൻ പാടില്ല. ഫോട്ടോഗ്രഫി സൂപ്പർ.
Make up quality ഉള്ളതാണ്. എന്നാൽ over ആയില്ലേ എന്ന് പലപ്പോഴും തോന്നും. കുട്ടികളുടെ രോഗിയായ മുത്തച്ഛൻകഥാപാത്രത്തെ അവതരിപ്പിച്ച ആളുടെ casting ഒട്ടും യോജിച്ചില്ല. വെറുതെ കയറ് കെട്ടി തൂക്കി ഇട്ടിരിക്കുന്നു. അദ്ദേഹത്തിന് അതിന്റെ ആവശ്യമേയില്ല. നല്ല വയറുതള്ളിയ ആരോഗ്യവാൻ.