ഈ അടുത്ത കാലത്തു കണ്ട ഏറ്റവും മോശമായ സിനിമയാണ് നീരാളി എന്ന് ഞാൻ നിസ്സംശയം പറയും.മലയാളത്തിൽ അത്ര സുപരിചിതമല്ലാത്ത survival ത്രില്ലർ വിഭാഗത്തിൽ വരുന്ന ഈ സിനിമ തികച്ചും നിരാശപ്പെടുത്തി.ഫസ്റ്റ് ഹാഫിൽ തന്നെ തീരണ്ട ഒരു കഥയെ വലിച്ചു നീട്ടി പ്രേക്ഷകനെ കൊല്ലാക്കൊല ചെയ്യുകയായിരുന്നു ഡയറക്ടർ ചെയ്തത്. മുഷിച്ചലിന് ആക്കം കൂട്ടി കൊണ്ട് തികച്ചും അവിശ്വസനീയമായ ഗ്രാഫിക്സും കൂടി ചേർന്നപ്പോൾ പടം വമ്പൻ ദുരന്തമായി മാറി.