Anweshippin Kandethum !!! ❤️👏
ത്രില്ലെർ സിനിമകളോട് സിനിമകളോട് ഒരു പ്രത്യേക ഇഷ്ടം ഉള്ളത്കൊണ്ട് തന്നെയാണ് ഇതിന്റെ ട്രൈലെർ കണ്ടപ്പോൾ ഫസ്റ്റ് ഡേ തന്നെ ടിക്കറ്റ് എടുത്തത്,അത് വെറുതെ ആയില്ലെന്ന് ഉറപ്പിക്കുന്ന സിനിമ എക്സ്പീരിയൻസ് തന്നെ ആയിരുന്നു!
കഥയിലോട്ട് വരുമ്പോൾ ഒരു ഗ്രാമത്തിൽ സംഭവിക്കുന്ന കൊലപാതകവും അതിനെ ചുറ്റി പറ്റി സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ആദ്യ പകുതി! ഒട്ടും ബോർ അടിപ്പിക്കാതെ,വളരെ കൂൾ ആയി തന്നെ പ്രേക്ഷകരെ പിടിച്ചു ഇരുത്താൻ സംവിധായകന് പറ്റുന്നുണ്ട്.!! ഫസ്റ്റ് ഹാൾഫിനെക്കാൾ ട്വിസ്റ്റും അതിനേക്കാൾ ത്രില്ലിങ് മൂഡ് ആയിരുന്നു സെക്കന്റ് ഹാഫ്.! ക്ലൈമാക്സ് ട്വിസ്റ്റ് ഒട്ടും Expected ആയിരുന്നില്ല അതോണ്ട് തന്നെ വളരെ നന്നായി ഇഷ്ടപ്പെട്ടു.! 🤞❤️
ടോവിനോ വളരെ നന്നായി തന്നെ ആളുടെ റോൾ ചെയ്ത് വെച്ചിട്ടുണ്ട്,ഇമോഷൻസ് ആയാലും എല്ലാം അദ്ദേഹം വൃത്തി ആയി ചെയ്തു വെച്ചിട്ടുണ്ട്..മലയാളത്തിലേക്ക് ഉള്ള SaNa യുടെ എൻട്രി മോശം ആയില്ല.! BGM,DOP എല്ലാം നന്നായിട്ടുണ്ട് ! ❤️🔥
Overall a good satisfied movie for me & a good thriller to watch 🔥