യോഗയ്ക്ക് പകരം ഒരു സിനിമ. സമകാലീനതയിൽ കുറുക്കിയ കൌണ്ടറുകൾ, 3 മണിക്കൂർ കേട്ട് കൊണ്ടിരുന്നാൽ, മസിലു പിടിച്ചിരിക്കുന്നവർ പോലും അറിയാതെ കുലുങ്ങി ചിരിക്കേണ്ടി വരുമ്പോൾ, ഇങ്ങിനെ തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല.
ആദ്യമായി നാടക അണിയറ കാണിച്ചു തന്നത് യവനികയെങ്കിലും, അതിലും ഭംഗിയായി സിനിമ അണിയറ കാണിച്ചു തരുന്നു, വര്ഷങ്ങള്ക്കു ശേഷം.
അവസരങ്ങൾ തുറന്നു കിട്ടാത്തതിനാൽ, കഴിവുണ്ടെന്നു സ്വയം ബോധ്യപ്പെടാതിരിക്കുക, സിനിമയിൽ കയറി പറ്റാനുള്ള ഇരുളടഞ്ഞ വഴികൾ, തുടക്കക്കാരുടെ മദ്രാസ് ലോഡ്ജ് താമസം, അപ്രതീക്ഷിതമായി ചിലർക്ക് മുൻപിൽ തുറക്കുന്ന വാതിൽ, ആത്മാർത്ഥത കൂടിയാൽ കിട്ടുന്ന ചവിട്ടികൂട്ട്, വിജയങ്ങളുടെ മത്ത് കടഞ്ഞെടുക്കുന്ന തലഘനം, തല കുത്തുമ്പോൾ വീണ്ടും മനുഷ്യനായി, പഴയ സുഹൃത്തുകളിൽ അഭയം തേടാനുള്ള വ്യഗ്രത , ലക്ഷ്യം നേടാൻ കഴിയാതെ ഉഴലുന്ന നേർത്ത ചരടിലൂടെയുള്ള ജീവിത അനുഭവങ്ങൾ, എന്നിവ, ഒരു സെക്കന്റ് പോലും മറ്റൊന്നിലേക്കും ശ്രദ്ധ പോവാത്ത വിധം പിടിച്ചിരുത്തിയാൽ അത്, ഒരു ഡയറക്ടറുടെ ബ്രില്യൻസ് തന്നെ. യുവ ആവിഷ്കാര ശൈലിയിൽ ഇഴകൾ നന്നായി കോർത്തിണക്കി അഭിനയിപ്പിച്ച ഒരു ചിത്രം - വര്ഷങ്ങള്ക്കു ശേഷം എന്ന സിനിമ
അച്ഛന്റെ മോൻ തന്നെയെന്ന്, പ്രണവ്.
സ്വന്തം കുറവുകളെയെല്ലാം വിളിച്ചു പറഞ്ഞു കൊണ്ടു, തന്ത പൊലിമ യില്ലെങ്കിലും ഒറ്റയ്ക്ക് പോരാടാൻ തയ്യാറായി, നിവിൻ മോളി, അച്ഛനായും മകനായും എത്തുന്ന അജു വര്ഗീസ്... പടം പൊഴിഞ്ഞ ചേര പുതു ജീവൻ നേടുന്ന പോലെയുള്ള ഒരു കൂടു മാറ്റം കാഴ്ച വെച്ച്, പ്രണവും ധ്യാനും
സിനിമയുടെ പര്യായം എന്റർടൈൻമെന്റ് ആണെന്ന് ബോധ്യപെടുത്തി തന്ന ചിത്രം..