ആട് ജീവിതം റിലീസിന്റെ അന്ന് തന്നെ കുടുംബത്തോടൊപ്പം കണ്ടു. പ്രിത്ഥ്വിരാജും ഗോകുലുമൊക്കെ അഭിനയിച്ചു എന്ന് പറയാനാകുന്നില്ല.ഇത്തരത്തിലൊരു സാഹചര്യത്തിൽ പെട്ടിട്ടു രക്ഷപെട്ടു വന്നു എന്നേ പറയാനാകൂ. ബ്ലെസ്സി എന്ന സിനിമാ കലാകാരൻ തന്റെ ഭാഗം പൂർണമായും കാഴ്ച്ചക്കാരന്റെ മനോനില മനസ്സിലാക്കി ചെയ്തതിനാലാണ് ഇത്തരമൊരു സിനിമ ബോറില്ലാതെ ആദ്യ അവസാനം കാണാൻ കഴിയുന്നത്. ഓരോ കഥാപാത്രവും ടെക്നിക്കൽ ആർട്ടിസ്റ്റും തന്റെതായ പാടവം ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. കാഴ്ചക്കാർക്കു ഏറ്റവും മികച്ച രീതിയിൽ ആട് ജീവിതം തയ്യാറാക്കി നൽകിയ എല്ലാപേർക്കും അഭിനന്ദനങ്ങൾ.